Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്

ലക്നൊ: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ ഉത്തര്‍പ്രദേശ്‌ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ്‌ നടക്കുന്നു.

ആദ്യ അഞ്ചു മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ വളരെ മന്ദഗതിയിലാണ് വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നത്.

ഒന്‍പത് ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ്‌ ശനിയാഴ്ച വോട്ടെടുപ്പു നടക്കുന്നത്‌. മുന്‍ പ്രധാനമന്ത്രി വാജ് പേയിയുടെയും കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയുടെയും ലോക്സഭാ മണ്ഡലങ്ങളില്‍പ്പെട്ട നിയമസഭാ സീറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

മുന്‍ പ്രധാനമന്ത്രി ജനമോര്‍ച്ച സ്ഥാപകനുമായ വി.പി. സിങ്ങിന്റെ സ്വന്തം ലോക്സഭാ മണ്ഡലമായ ഫത്തേപ്പൂരിലെ നിയമസഭാ സീറ്റുകളിലും വോട്ടെടുപ്പ്‌ ശനിയാഴ്ച നടക്കുന്നുണ്ട്.

സംസ്ഥാനമന്ത്രിമാരായ നരേഷ് അഗര്‍വാള്‍, രഘുരാജ് പ്രതാപ് സിംഗ് , രാജാറാം പാണ്ഡെ, പ്രതിപക്ഷ നേതാവ് ലാല്‍ജി ടണ്ഠന്‍ , കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാപി, ബി എസ് പിയുടെ നിയമസഭാ കക്ഷി നേതാവ് സ്വാമി പ്രസാദ് മൗര്യ തുടങ്ങിയ പ്രമുഖരുള്‍പ്പെടെ 850തോളം സ്ഥാനാര്‍ത്തികളാണ് മത്സരരംഗത്തുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+