പുകസ ജില്ലാസെക്രട്ടറിയെ പുറത്താക്കി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലത്തെക്കുറിച്ച് പഠനം നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സംഘം അണക്കെട്ട് പരിശോധന ആരംഭിച്ചു.
അണക്കെട്ടിന് ബലക്ഷയമില്ലെന്ന് സുപ്രീംകോടതിയെ ബോധ്യെപ്പടുത്താനാണ് പരിശോധനയിലൂടെ തമിഴ്‌നാട് ലക്‍ഷ്യമിടുന്നത്. ഉത്തര്‍ പ്രദേശ്, ഒറീസ, ആന്ധ്ര പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ റിട്ട. ചീഫ് എഞ്ചിനീയര്‍മാരാണ് വിദഗ്ധ സമിതിയിലുള്ളത്.
അണക്കെട്ടിന്‍റെ ബലക്ഷയം സംബന്ധിച്ച് തമിഴ്‌നാടിന് ആനുകൂലമായ കാര്യങ്ങള്‍ കണ്ടെത്തുകയാണ് ഈ സംഘത്തിന്‍റെ പരിശോധന വഴി തമിഴ്‌നാട് ലക്ഷ്യമിടുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസിന് അനുകൂലമായ വിധി പുറപ്പെടുവിക്കാനാണ് തമിഴ്നാട് നീക്കം.
വിദഗ്ധരെ ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍ സമിതികള്‍ രൂപീകരിച്ചിരുന്നു. ഈ സമിതികള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയത്തെ സംബന്ധിച്ചും ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും പഠനം നടത്തി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.
ഇവരുടെ കണ്ടെത്തലുകള്‍ തമിഴ്‌നാടിന്‍റെ വാദങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള പരിശോധന സംഘടിപ്പിച്ചിരിക്കുന്നത്. വിദഗ്ധ സംഘത്തെ അയച്ച് പഠനം നടത്തുന്ന തമിഴ് നാട് ഈ വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്ന തമിഴ്‌നാട്ടിലെ തേനി ജില്ലയിലും സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്.












Click it and Unblock the Notifications