പോളിയോ: ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം
ദില്ലി: ഈ വര്‍ഷം ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോളിയോ ബാധ കേസ്സുകളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്. നെജീരിയയാണ് ഒന്നാംസ്ഥാനത്ത്.
നൈജീരിയില്‍ പോളിയോ ബാധിച്ച 54 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കില്‍ ഇന്ത്യയില്‍ ഈ സംഖ്യ 31 ആണ്. നാഷണല്‍ പള്‍സ് പോളിയോ പദ്ധതി പുറത്തുവിട്ട് റിപ്പോര്‍ട്ടിലാണ് ഈ കണക്കുളളത്.
ഏപ്രില്‍ 17 വരെയുളള കണക്കനുസരിച്ച് ലോകത്താകമാനം 111 പോളിയോ കേസ്സുകളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഇതില്‍ 31 കേസ്സുകളില്‍ ഇന്ത്യയില്‍ നിന്നാണ്.
ഇന്ത്യയില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പോളിയോ ബാധ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്-16 എണ്ണം. ബിഹാറില്‍ നിന്ന് 11 കേസുകളും ആന്ധ്രയില്‍ നിന്ന് രണ്ടും, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോളിയോ നിര്‍മാര്‍ജന പ്രചാരണ പദ്ധതി വിപുലപ്പെടുത്താനും ഊര്‍ജിതമാക്കാനും തീരുമാനിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം മാത്രം 8.9 കോടി കുട്ടികള്‍ കഴിഞ്ഞ മാസവും പോളിയോ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിട്ടുണ്ടെന്ന് മന്ത്രാലയ വക്കതാവ് അറിയിച്ചു.
എന്നാല്‍, 2006 ല്‍ ഇന്ത്യയില്‍ പോളിയോ ബാധിതരുടെ എണ്ണം അധികരിച്ചിരുന്നു. ആകെ 674 കേസുകളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍,546 എണ്ണവും ഉത്തര്‍പ്രദേശില്‍ നിന്നായിരുന്നു. ബിഹാറില്‍ നിന്ന് 61 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേസമയം 2005ല്‍ 66 കേസ്സുകളെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പോളിയോ പ്രതിരോധ കുത്തിവെയ്പ്പിന്‍റെ ആദ്യഘട്ടം തുടങ്ങിയതെങ്കില്‍ ഈ വര്‍ഷം ജനുവരിയിലെ ഇതാരംഭിച്ചതായും വക്താവ് അറിയിച്ചു.












Click it and Unblock the Notifications