കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിബി: ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ്‌ എല്ലാ മുനിസിപ്പാലിറ്റികളിലേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എഡിബി സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ്‌ സംവിധാനം എല്ലാ മുനിസിപ്പാലിറ്റികളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. തദ്ദേശ സ്വയംഭരണവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്‌.എം വിജയാനന്ദ്‌ അറിയിച്ചതാണീക്കാര്യം.

എ.എഫ്‌ ഫെര്‍ഗൂസന്‍ എന്ന അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി കന്പനിയായിരിക്കും പദ്ധതിയുടെ സാങ്കേതിക ഉപദേഷ്ടാവ്‌. പദ്ധതി നടപ്പാക്കുന്ന അഞ്ച്‌ നഗരസഭകളിലെയും ആലപ്പുഴ, തലശേരി മുനിസിപ്പാലിറ്റികളിലെയും അക്കൌണ്ടിംഗ്‌ സംവിധാനം പരിഷ്കരിക്കുന്നതിനുള്ള പഠനത്തിന്‌ എഡിബി നിയോഗിച്ചതും ഈ കന്പനിയെയാണ്.

പൂര്‍ണമായി എഡിബി ധനസഹായത്തോടെയാണ്‌ പഠനം നടന്നുവരുന്നത്‌. സുസ്ഥിര നഗരവികസനത്തിനായുള്ള എഡിബി വായ്പയോടൊപ്പം സൗജന്യമായി എഡിബി നല്‍കുന്ന സേവനമാണിത്‌.

തദ്ദേശ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ നല്‍കുന്ന കുടിവെള്ളം, തെരുവ്‌ വിളക്ക്‌, സീവേജ്‌, ഖരമാലിന്യ സംസ്കരണം തുടങ്ങിയ സേവനങ്ങള്‍ക്ക്‌ ചുമത്തുന്ന തുക പിരിച്ചെടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ കൈകാര്യം ചെയ്യുന്നതിലും വേണ്ടത്ര ശേഷിയില്ലെന്ന നിഗമനമാണ്‌ എഡിബിക്കുള്ളത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X