യുവാവ് കോടതിയില്‍ ആത്മഹത്യക്കു ശ്രമിച്ചു
കൊല്ലം: കോടതി നടപടികള്‍ തുടരുന്നതിനിടയില്‍ യുവാവ് കൊട്ടാരക്കരയിലെ കുടുംബ കോടതിയില്‍ ആത്മഹത്യക്കു ശ്രമിച്ചു.
രമണന്‍ എന്നയാളാണ് വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന രമണന്‍ കുടുംബ കോടതിയില്‍ വിവാഹ മോചനത്തിന് കേസ് നല്‍കിയിരുന്നു. ഭാര്യയും വിവാഹമോചന കേസ് നല്‍കിയിട്ടുണ്ട്. കേസില്‍ വിധിയാവുന്നതു വരെ ഭാര്യക്ക് ചെലവിന് പണം നല്‍കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
എന്നാല്‍ രമണന്‍ ചെലവിനുള്ള പണം നല്‍കുന്നില്ലെന്ന് ഭാര്യ പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ കുടുംബ കോടതി രമണനെതിരെ വാറന്‍റ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരായ രമണന്‍ അവിടെ വച്ച് തന്നെ പണം നല്‍കാമെന്നേറ്റു.
അരയില്‍ തിരുകവച്ചിരിക്കുന്ന പണമെടുക്കുകയാണെന്ന വ്യാജേന രമണന്‍ അരയില്‍ നിന്ന് കീടനാശിനി അടങ്ങിയ ഒരു കുപ്പി പുറത്തെടുക്കുകയും അതില്‍ നിന്ന് കുറച്ച് കഴിക്കുകയും ചെയ്തു. രമണനെ പൊലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചു.
ഇയാളുടെ നില ഗുരുതരമല്ല. പൊലീസ് രമണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications