Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡി. കോളജുകളുടെ വികസനത്തിന് 10 കോടിയുടെ പദ്ധതി

കോട്ടയം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ സമഗ്രവികസനത്തിന്‌ 10 കോടി രൂപയുടെ പദ്ധതി തയാറാക്കി കേന്ദ്രത്തിന്‌ സമര്‍പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി. കോട്ടയം മെഡി. കോളജില്‍ പുതിയ ബ്ലോക്കിന്‍റെ ശിലാസ്ഥാപനം നടത്തുകയായിരുന്നു മന്ത്രി.

കോട്ടയം, ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകളെ ഗ്രാമീണ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഇത് അനുമതി ലഭിയ്ക്കാനായി കേന്ദ്രത്തിന് അയച്ചിരിക്കുകയാണ്- മന്ത്രി പറഞ്ഞു.

ആരോഗ്യ രംഗത്ത്‌ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സമഗ്ര വികസനം നടപ്പാക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.

സ്റ്റാഫ്‌ ക്വോര്‍ട്ടേഴ്സ്‌ ശിലാസ്ഥാപനം പൊതു മരാമത്ത്‌ വകുപ്പ്‌ മന്ത്രി ടി.യു കുരുവിള നിര്‍വഹിച്ചു. എംഎല്‍എ മാരായ വി.എന്‍ വാസവന്‍, മോന്‍സ്‌ ജോസഫ്‌, കെ. അജിത്‌, തോമസ്‌ ചാഴിക്കാടന്‍, ഡോ. കെ സുധയ കുമാര്‍, മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. മീനു ഹരിദാസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+