കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരന്‍ വീണ്ടും ദേവസ്വത്തിന് കത്തെഴുതി

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: ഗായകന്‍ കെ.ജെ.യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി ജി.സുധാകരന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും കത്തെഴുതി.

വിശ്വാസികള്‍ക്കിടയില്‍ ബഹുമാനീയരായ ഹിന്ദു മതപണ്ഡിതന്‍മാരുമായി ഇക്കാര്യം ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്യണമെന്നും വിശ്വാസികള്‍ക്കും സംസ്ഥാനത്തിനും സ്വീകാര്യരായ ഏത് വിശ്വാസിയെയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായി സുധാകരന്‍ പറഞ്ഞു.

എല്ലാ ഹിന്ദുക്കളെയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്ന ക്ഷേത്രപ്രവേശന വിളംബരം നടത്തിയത് തന്ത്രിമാരല്ല. ഭരണകൂടമാണ് അത് ചെയ്തത്. അതേ സമയം അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കുന്ന നിയമം സര്‍ക്കാരിന് കൊണ്ടുവരാനാവില്ലെന്നും അത് ഭരണഘടനാവിരുദ്ധമാവുമെന്നും സുധാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X