മുഖ്യമന്ത്രി മൂന്നാര്‍ സന്ദര്‍ശിച്ചു
മൂന്നാര്‍: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നു.
വെള്ളിയാഴ്ച രാത്രി മൂന്നാര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു തുടങ്ങിയത്.
റവന്യുഭൂമി കൈയേറ്റവും അനധികൃതനിര്‍മ്മാണങ്ങളും വന്‍ വിവാദമായതിനെത്തുടര്‍ന്നാണ് മൂന്നാര്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
ഏപ്രില്‍ 21ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി മൂന്നാറിലെ കൈയേറ്റസ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് റവന്യു മന്ത്രി കെ.പി. രാജേന്ദ്രനും വനംമന്ത്രി ബിനോയി വിശ്വവും 24ന് മൂന്നാറിലെത്തി.
കൈയേറ്റങ്ങളും അനധികൃതനിര്‍മ്മാണങ്ങളം മന്ത്രിമാര്‍ക്ക് നേരിട്ട് ബോധ്യപ്പെടുകയും മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.












Click it and Unblock the Notifications