ബച്ചന്‍മാര്‍ നികുതിയായി അടച്ചത് 25 കോടി രൂപ
ദില്ലി: 2006-07 വര്‍ഷത്തില്‍ ബച്ചന്‍ കുടുംബം നികുതിയായി അടച്ചത് 25 കോടി രൂപയിലേറെ. അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചതാണ് ഇക്കാര്യം.
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഐശ്വര്യാ ബച്ചനും അടച്ച നികുതി 25.34 കോടി രൂപയാണ്. അമിതാഭ് ബച്ചന്‍ നികുതിയായി അടച്ചത് 14.25 കോടി രൂപ. ബോളിവുഡിലെ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന താരങ്ങളിലൊരാളാണ് അമിതാഭ് ബച്ചന്‍.
താരമൂല്യമേറിവരുന്ന അഭിഷേക് ബച്ചന്‍ 4.75 കോടി രൂപ നികുതിയായി അടച്ചപ്പോള്‍ അഭിഷേകിന്‍്റെ ഭാര്യയും ബോളിവുഡിലെ നന്പര്‍ വണ്‍ നായികയുമായ ഐശ്വര്യാ ബച്ചന്‍ ഖജനാവിലേക്ക് നല്‍കിയ നികുതി 5 കോടി രൂപയാണ്.
എബിസിഎല്‍ കോര്‍പ്പറേഷന്‍ അടച്ച 1.44 കോടി രൂപ കൂടി ഉള്‍പ്പെടുത്തിയാല്‍ ബച്ചന്‍ കഴിഞ്ഞ സാന്പത്തിക വര്‍ഷം അടച്ചത് 25.34 കോടി രൂപ.












Click it and Unblock the Notifications