കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യതാപത്താല്‍ വടക്കേഇന്ത്യ ഉരുകുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: സൂര്യന്‍റെ തീഷ്ണകിരണങ്ങളേറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉരുക്കുന്നു. 42.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ ജയ്‌പൂരില്‍ സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചു.ജയ്‌പൂരിലെ ഒരു റയില്‍വേസ്റ്റേഷനു പുറത്താണ് ഇയാളെ സൂര്യതാപമേറ്റ് മരിച്ച് നിലയില്‍ കണ്ടെത്തിയത്.

ദില്ലിയില്‍ കഴിഞ്ഞ ദിവസം ബാരോമീറ്റര്‍ നില 39.3 ഡിഗ്രിയായിരുന്നു സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്‍. അതേസമയം ശനിയാഴ്ച ഇത് 40.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ദില്ലിയിലെശരാശരി താപമാനം രണ്ട്‌ ഡിഗ്രി ഉയര്‍ന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

രാജസ്ഥാനില്‍ വെള്ളിയാഴ്ച 42. 7 ഡിഗ്രി സെല്‍ഷ്യസ്‌ ചൂട്‌ രേഖപ്പെടുത്തി. ഇത്‌ സാധാരണ ഗതിയില്‍ നിന്നും നാല്‌ ഡിഗ്രി കൂടൂതലാണ്‌. രാജസ്ഥാനിലെ കോട്ട ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ ചൂട്‌ രേഖപ്പെടുത്തിയത്‌-43 ഡിഗ്രി.

ഹിമാചല്‍ പ്രദേശില്‍ ഏറ്റവും ഉയര്‍ന്ന താപം 34.7 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തി. എന്നാല്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ്‌ വീശുന്നതിനാല്‍, പഞ്ചാബ്‌, ഹരിയാന, ചണ്ഡീഗഡ്‌ എന്നിവിടങ്ങളില്‍ കൂടിയ താപ നിലയില്‍ രണ്ട്‌ ഡിഗ്രിയോളം കുറവ്‌ വന്നു. പഞ്ചാബിലെ അമൃത്സറില്‍ 40.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനില. പട്ട്യാലയിലിത് 39.8 ഡിഗ്രി സെല്‍ഷ്യസും ചണ്ഡീഗഡില്‍ 38 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X