മനുഷ്യക്കടത്ത്: ഒരാള്‍ക്ക് 8 ലക്ഷം വീതമെന്ന് കടാര
ദില്ലി: ഒരാളെ വിദേശത്തേക്ക് കടത്തിയാള്‍ എട്ട് ലക്ഷമാണ് തനിക്ക് ലഭിക്കുകയെന്ന മനുഷ്യക്കടത്ത് കേസില്‍ പോലീസ് പിടിയിലായ പാര്‍ലമെണ്റ്റ് അംഗം ബാബുഭായ് കടാര അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
ഒരാളെ വിദേശത്തേക്ക് കടത്തുന്നതിന് 3-4 ദശലക്ഷങ്ങള്‍ ഈടാക്കിയിരുന്ന വിവരം തനിക്കറിയില്ലായിരുന്നവെന്നും കടാര ഉദ്യോഗസ്ഥരോട് പറഞ്ഞു. മറ്റുളളവര്‍ ചേര്‍ന്ന് മനുഷ്യക്കടത്തില്‍ തന്നെ വിഡ്ഢിവേഷം കെട്ടിക്കുകയായിരുന്നവെന്നാണ് കടാരയുടെ പക്ഷം.
എട്ടു ലക്ഷം വീതമാണ് ഓരോ ഇടപാടിലും തനിക്ക് ലഭിച്ചതെന്നും ബാക്കി തുക തന്‍റെ കൂട്ടാളികളും ട്രാവല്‍ ഏജന്‍റുമാരും കൂടി കൈക്കലാക്കുകയാണെന്നാണ് കടാര പറയുന്നത്. കടാരയും കൂട്ടാളികളും കൂടി 12 പേരെ വിദേശത്തേക്ക് കടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അമേരിക്കയിലേക്കും ബ്രിട്ടണിലേക്കുമാണ് ഇവരെ അയച്ചത്. ഇതില്‍ ആറു പേരെ കടാര നേരിട്ടാണ് വിദേശത്ത് എത്തിച്ചത്












Click it and Unblock the Notifications