മന്ദിരാ ബേദിയും പതാക സാരിയും സ്വല്പം വിവാദവും
ബാംഗ്ലൂര്‍: ദേശീയഗാന വിവാദത്തില്‍ നിന്നു ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തി മാപ്പ് പറഞ്ഞു തടിയൂരിയിട്ട് അധികനാളായില്ല. അതിന്‍റെ ചൂടാറും മുന്പേ ദേശീയപതാകയുമായി ബന്ധപ്പെട്ട് വിവാദം ക്ഷണിച്ചുവരുത്തിയതിന്‍റെ ഞെട്ടലിലാണ് മന്ദിരാ ബേദി.
ഐസിസി ലോകകപ്പ് ക്രിക്ക്റ്റിനോടനുബന്ധിച്ച് സ്വകാര്യ ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന എക്സട്രാ ഇന്നിങിസ് പരിപാടിയുടെ അവതരണമാണ് മോഡല്‍, ക്രിക്കറ്റ് കമന്‍റ്റേര്‍, അവതാരക എന്നീ നിലകളില്‍ പ്രശസ്തയായ മന്ദിരയെ വിവാദത്തില്‍ കൊണ്ട് ചാടിച്ചത്. വിവിധലോകരാജ്യങ്ങളുടെ പതാകകള്‍ പ്രിന്‍റ് ചെയ്ത് സാരിയുമണിഞ്ഞാണ് മന്ദിര ഷോയില്‍ പങ്കെടുത്തത്.
മന്ദിര ധരിച്ച സാരിയില്‍ മറ്റെല്ലാ രാജ്യങ്ങളുടെയും പതാകയുടെ ചിത്രം സാരിയുടെ പകുതിയ്ക്കു മുകളില്‍ ഭംഗിയായി പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ പതാക മാത്രം കാലിനടുത്തുളള സാരിഭാഗത്താണ് സ്ഥാനം പിടിച്ചതെന്നാതാണ് പരിപാടി കണ്ടിരുന്ന ഇന്ത്യക്കാരെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന പരിപാടി സംപ്രേഷണം ആരംഭിച്ച അധിക സമയം കഴിയുന്നതിനു മുന്പേ മാധ്യമഓഫീസുകളിലെയ്ക് പ്രതിഷേധകാരുടെ ഫോണ്‍കോള്‍ പ്രവാഹവുമെത്തി.
വിവരമറിയേണ്ട താമസം സംഭവത്തിന്‍റെ ഗൗരവം ഊഹിച്ച മന്ദിര വേഗം പോയി സാരി മാറ്റി വരികയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഖേദപ്രകടനവും സാരി മാറലുമൊക്കെ നടത്തിയെങ്കിലും സംഭവത്തിന് ശുഭപര്യവസാനമായെന്ന് പറയാനാവില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
മന്ദിരയുടെ നടപടി ഫ്ലാഗ് കോഡ് പ്രകാരം ശിക്ഷാര്‍ഹമാണെന്നും മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണെന്നുമാണ് ഇവര്‍ പറയുന്നത്. പ്രതിഷേധത്തെ തുടര്‍ന്നു സാരി മാറ്റിയതെന്ന വാദം കണക്കിലെടുക്കാനാവില്ലെന്നും പതാകയെ അപമാനിച്ചുവോ ഇല്ലയോ എന്നതാണ് പ്രധാനമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.












Click it and Unblock the Notifications