മൂന്നാര്‍ കയ്യേറ്റം: സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമെന്ന് ഉമ്മന്‍ ചാണ്ടി
കണ്ണൂര്‍: മുന്നാര്‍ ഭൂമി കൈയ്യേറ്റത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാഹര്‍മാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി.
കണ്ണൂരില്‍ പത്രപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈയ്യേറ്റം തടയാനുള്ള അടിയന്തര നടപടികളാണ് ആദ്യ കൈക്കൊള്ളേണ്ടത്. കയ്യേറ്റം സംബന്ധിച്ച മതിയായ രേഖകള്‍ ഇപ്പോള്‍ത്തന്നെ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇനിയും ഭൂമി നഷ്‌ടമാകാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. ജുഡീഷ്യല്‍ അന്വേഷണത്തിന് യുഡിഎഫിലെ ആരും എതിരല്ല- അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിക്ക് കോട്ടം തട്ടുന്നതായതു കൊണ്ടാണ് പാത്രക്കടവ് പദ്ധതി നിറുത്തി വെയ്ക്കണം എന്ന് ആവശ്യപ്പെടുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനാണ് ശ്രമിച്ചത് . അദ്ദേഹം പറഞ്ഞു. സെയിലന്റ് വാലി പദ്ധതിയ്ക്ക് എതിരായി ഇന്ദിരാഗാന്ധി ശബ്‌ദമുയര്‍ത്തിയിട്ടുണ്ട്- ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചു


Click it and Unblock the Notifications