20 ലക്ഷത്തിന്‍റെ കള്ളനോട്ടുമായി 2 പേര്‍ പിടിയിലായി
മലപ്പുറം: പാക്കിസ്ഥാനില്‍ അച്ചടിച്ചതെന്നു കരുതുന്ന 20 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി.
ദുബയിയില്‍ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ടിലൂടെ വന്ന രണ്ട് യാത്രക്കാരില്‍ നിന്നാണ് പത്തു ലക്ഷം രൂപ വീതമുള്ള രണ്ടു ബാഗുകളിലായി കള്ളനോട്ട് പിടിച്ചെടുത്തത്. പിടിയിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കോഴിക്കോട്ടെ കാലിക്കറ്റ് ടവറില്‍ നിന്ന് ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് ഇവരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തത്. രണ്ടു പേരെയും ചോദ്യം ചെയ്യുന്നത് തടരുകയാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കള്ളനോട്ടുമായി രണ്ടുപേര്‍ എത്തിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.












Click it and Unblock the Notifications