ആനകള്‍ക്ക് വഴിയൊരുക്കാനായി നാട്ടുകാര്‍ വീടൊഴിയുന്നു
വയനാട്: ആന സഞ്ചാരം സുഗമമാക്കാന്‍ നാട്ടുകാര്‍ വീടൊഴിയാന്‍ തയ്യാറാവുന്നു.
വയനാട്ടിലെ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനും കര്‍ണാടകയിലെ ബ്രഹ്മഗിരി റിസര്‍വ് വനത്തിനുമിടെ സഞ്ചാരം നടത്തുന്ന ആനകള്‍ക്കായാണ് ആ പ്രദേശത്തെ നാട്ടുകാര്‍ വീടൊഴിയാന്‍ തയ്യാറെടുക്കുന്നത്. തിരുനെല്ലിയിലെ ഒന്‍പത് ഏക്കര്‍ സ്ഥലത്ത് താമസിക്കുന്ന ഗൗഡ സമുദായകാരാണ് ഈ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.
40 വര്‍ഷത്തിലേറെയായി ഇവിടെത്തെ താമസക്കാരാണിവര്‍. ഇവര്‍ തങ്ങളുടെ വീടുകള്‍ തിങ്കളാഴ്ച വനം വകുപ്പിന് കൈമാറും. വീടൊഴിഞ്ഞു പോകുന്നവര്‍ക്കായി പകരം താമസ സ്ഥലങ്ങള്‍ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന വനം വകുപ്പിന്‍റെയും വേള്‍ഡ്‍ ലാന്‍ഡ് ട്രസിറ്റിന്‍റെയും ആഭിമുഖ്യത്തിലാണിത്.












Click it and Unblock the Notifications