Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് സന്പൂര്‍ണ്ണ സാക്ഷരതാ ജില്ല

മാനന്തവാടി: വയനാട്‌ ജില്ലയെ സന്പൂര്‍ണ്ണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി എം എ ബേബിയാണ്‌ പ്രഖ്യാപനം നടത്തിയത്‌. സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടത്താത്തതിനാല്‍ സാക്ഷരരായവര്‍ പോലും പിന്നീട് നിരക്ഷരരാവുന്ന കാഴ്ചയാണ് നിലവില്‍ ഉണ്ടാകുന്നതെന്ന് ബേബി പറഞ്ഞു.

അതേസമയം, വിദ്യാഭ്യാസ സൗകര്യങ്ങളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ സാക്ഷരതാ പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും ദേശീയ സാക്ഷരതാ മിഷന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഒന്നും പാലിക്കാതെയാണ് ജില്ലയെ സാക്ഷരതാജില്ലയായി പ്രഖ്യാപിച്ചതെന്നുമാണ് ഇവരുടെ ആരോപണം.

കല്‍പ്പറ്റയിലെ നീതിവേദി ഈ പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി ജില്ലയില്‍ കരിദിനം ആചരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+