ഐഒസി പന്പുകളില്‍ സൗജന്യ നോട്ട്ബുക്ക് വിതരണം
പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കാനിരിക്കേ സംസ്ഥാനമൊട്ടാകെ തങ്ങളുടെ എക്‌സ്ട്രാ പ്രീമിയം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നോട്ടുബുക്കുകള്‍ വിതരണം ചെയ്യാനാണ് ഐഒസി പദ്ധതി.
കേരളത്തിലെ എക്‌സ്ട്രാപ്രീമിയം പെട്രോള്‍ ലഭിക്കുന്ന 258 ഐഒസി പന്പുകളില്‍ മെയ് 25 മുതല്‍ പദ്ധതി നിലവിലുണ്ടാകും.
250രൂപയ്ക്ക് പ്രീമിയം പെട്രോള്‍ വാങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ അല്ലെങ്കില്‍ ഓട്ടോറിക്ഷകള്‍ക്ക് 25 രൂപ വിലയുള്ള ഒരു നോട്ടുബുക്കും 600 രൂപയ്ക്ക് പ്രീമിയം പെട്രോള്‍ വാങ്ങുന്ന കാര്‍ ഉടമകള്‍ക്ക് 25 രൂപ വിലയുള്ള നാല് നോട്ടുബുക്കുകളുമാണ് ലഭിക്കുക. ഗുണമേന്‍മയ്ക്ക് രാജ്യമൊട്ടാകെ പ്രസിദ്ധിയാര്‍ജ്ജിച്ച നോട്ടുബുക്ക് നിര്‍മ്മാതാക്കളായ തമിഴ്‌നാട് ന്യൂസ് പ്രിന്‍്റ് ആണ്റ്റ് പേപ്പേഴ്‌സ് ലിമിറ്റഡ് ആണ് ഐഒസിക്കുവേണ്ടിയുള്ള പദ്ധതിക്കായി നോട്ടുബുക്ക് നിര്‍മ്മിക്കുന്നത്.
എക്‌സ്ട്രാപ്രീമിയം പെട്രോളിന്‍റെ വിപണന തന്ത്രത്തിന്‍റെ ഭാഗമായും എക്‌സ്ട്രാമൈല്‍ സൂപ്പര്‍ ഡീസല്‍, എക്‌സ്ട്രാ പവര്‍ ഫ്‌ളീറ്റ് കാര്‍ഡ് എന്നിവയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ള പദ്ധതി 40 ലക്ഷം രൂപ ചെലവിലാണ് ഐഒസി. നടപ്പാക്കുന്നത്.
ആകെ പെട്രോള്‍ വില്‍പനയില്‍ ഇപ്പോഴുള്ള 19 ശതമാനം എക്‌സ്ട്രാ പ്രീമിയം പെട്രോള്‍ വര്‍ഷാവസാനത്തോടെ 25 ശതമാനമാക്കി വര്‍ദ്ധിപ്പിക്കാനാണ് ഐഒസി.ഉദ്ദേശിക്കുന്നത്.












Click it and Unblock the Notifications