പൊലീസുകാര്‍ക്കായി ലോക്കപ്പില്‍ നൃത്തം
മീററ്റ്: പ്രശസ്തമായ നൌചന്ദി മേളാ പരിസരത്തു നിന്നും അറസ്റ്റു ചെയ്ത ബാര്‍ ഡാന്‍സര്‍മാരെ പോലീസ് ലോക്കപ്പില്‍ വച്ച് ബലം പ്രയോഗിച്ച് നൃത്തം ചെയ്യിച്ചതായി ആരോപണം.
ഉത്തര്‍ പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം. പൊലീസുകാരെ രസിപ്പിക്കുന്നതിനായി നിരവധി മണിക്കൂറുകള്‍ തുടര്‍ച്ചയായി നൃത്തം ചെയ്യേണ്ടി വന്ന ബാര്‍ നര്‍ത്തകികള്‍ തന്നെയാണ് സംഭവം വെളിപ്പെടുത്തിയത്.
മേളയില്‍ സ്റ്റാളുകള്‍ നടത്തുന്നവരാണ് ബാര്‍ ഡാന്‍സര്‍മാരെ വിളിച്ചുവരുത്തിയത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് ഇത്തരം നൃത്തപരിപാടികള്‍ക്ക് മേള നടത്തിപ്പുകാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications