കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തലേന്ന് വധുവിനെ വരന്‍ കെട്ടിടത്തില്‍ നിന്നു തളളിയിട്ടു കൊന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: വിവാഹത്തിനു തലേനാള്‍ വധുവിനെ കെട്ടിടത്തില്‍ നിന്നു തളളിയിട്ടു കൊന്ന് വരനെ പൊലീസ് അറസ്റ്റ് ചെയ്തു. അതൊടെ എട്ടു വര്‍ഷം നീണ്ടു നിന്ന പ്രണയം ദുരന്തത്തില്‍ പര്യവസാനിച്ചു.

ദില്ലിയിലെ കരോള്‍ ബാഗില്‍ ദീപക് (24) എന്ന യുവാവ് മുക്ത (22)യെ ആണ് കൊലപ്പെടുത്തിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കരോള്‍ ബാഗിലെ റിഗര്‍പുര നിവാസികളാണ് ഇരുവരും. അയല്‍ക്കാരായ ഇവര്‍ കഴിഞ്ഞ എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു.

ഇരുവരുടെയും വീട്ടുകാര്‍ക്കും ഈ ബന്ധത്തെ കുറിച്ചറിയാമായിരുന്നു. ഒരു ഷൂ കന്പനിയില്‍ ദീപകിന് സെയില്‍മാനായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് വിവാഹിതരാക്കാന്‍ ഇരുവരും തീരുമാനിച്ചു. വീട്ടുകാരുടെ സമ്മതത്തോടെ ഏപ്രില്‍ 30 വിവാഹം നടത്താന്‍ തീരുമാനിച്ചു.

ഷോപ്പിങ് നടത്താനായി വിവാഹത്തിനു തലേദിവസം രാവിലെ മുക്തയുടെ അമ്മ ദീപകിന് 10,000 രൂപ കൊടുത്തു. എന്നാല്‍ ഒരുക്കങ്ങള്‍ക്കായി ഇത്ര ചെറിയ തുക നല്‍കിയത് ദീപകിനെ ചൊടിപ്പിച്ചു.

ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ദീപക് മുക്തയുടെ വീട്ടില്‍ ശനിയാഴ്ച രാത്രി ഏകദേശം പത്തരയോടെ എത്തി. തുടര്‍ന്ന് മുക്തയും ദീപകും അഞ്ചുനില കെട്ടിടത്തിന്‍റെ ടെറസിലെയ്ക്ക് പോയി. അവിടെ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കിക്കുകയുണ്ടായെന്നും വഴക്കിനിടെ സമനില നഷ്ടപ്പെട്ട ദീപക് മുക്തയെ ടെറസില്‍ നിന്നു തളളിയിട്ടുവെന്നുമാണ് പോലീസ് പറയുന്നത്.

കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്നു താഴെ വീണ് മുക്തയെ ഉടന്‍ ഗംഗാ റാം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെത്തുടര്‍ന്ന് മുക്തയുടെ സഹോദരന്‍ പൊലീസിനെ വിളിച്ചു വരുത്തുകയും ദീപക് അറസ്റ്റിലാവുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X