തിരക്കേറിയ ബസാറില്‍ യുവതിയെ ബലാത്സംഗം ചെയ്തു
ദില്ലി: കൊണോട്ട് പ്ലേസിലെ തിരക്കേറിയ പാലിക ബസാര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവതിയെ ഒരു കടയിലെ രണ്ട് ജോലിക്കാര്‍ ബലാത്സംഗം ചെയ്തു.
വാങ്ങാനുദ്ദേശിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചുനോക്കാമെന്ന് പറഞ്ഞ് ഇരുപത്തിമൂന്നുകാരിയായ യുവതിയെ തന്ത്രപൂര്‍വം അണ്ടര്‍ഗ്രൗണ്ട് മാര്‍ക്കറ്റിന്‍്റെ ഒന്നാം നിലയിലെത്തിച്ച ശേഷം സെയില്‍സ് മാന്‍മാര്‍ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ബസാറില്‍ ഏറെ തിരക്കുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്. നരേന്ദ്ര, അശോക് എന്നിവരെ അറസ്റ്റ് ചെയ്തു.
ഫരീദാബാദ് സ്വദേശിയായ യുവതി പാലിക ബസാറില്‍ ശനിയാഴ്ച രാവിലെ ഷോപ്പിംഗിനായി എത്തിയതായിരുന്നു. കോംപ്ലക്സിലെ ഒരു കടയില്‍ നിന്ന് ചില സാധനങ്ങല്‍ വാങ്ങിക്കൊണ്ടിരിക്കെ എതിര്‍വശത്തെ ഷോപ്പിലെ ഒരു സെയില്‍സ് മാന്‍ വസ്ത്രങ്ങള്‍ നോക്കാമെന്ന് പറഞ്ഞ് തന്നെ ക്ഷണിച്ചതായി പൊലീസിന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
ചില സ്യൂട്ടുകള്‍ യുവതിയെ കാണിച്ചെകാടുത്ത സെയില്‍സ് മാന്‍ ഇത് മുകളിലെ നിലയിലെ മുറിയില്‍ ധരിച്ചുനോക്കാമെന്ന് പറഞ്ഞുവത്രെ. ഒന്നാം നിലയിലെ മുറിയില്‍ വച്ച് സ്യൂട്ട് ധരിച്ചുനോക്കുന്നതിനിടയില്‍ മുകളിലേക്കുള്ള വാതില്‍ സെയില്‍സ് മാന്‍ ലോക്ക് ചെയ്തു. ശബ്ദമുണ്ടാക്കാതിരിക്കാനായി യുവതിയുടെ വായില്‍ തുണി കുത്തിതിരുകിയ സെയില്‍സ് മാന്‍ തന്‍റെ സഹായിയെ കൂടി വിളിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
അവിടെ നിന്നും ഒരു വിധം രക്ഷപ്പെട്ട യുവതിയ മാര്‍ക്കറ്റ് അസോസിയേഷനെ സമീപിക്കുകയും തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയും ഷോപ്പ് മുദ്ര വയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications