Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ.എം.എസിന്‍റെ സ്വാധീനം നിഷേധിയ്ക്കാന്‍ കഴിയില്ല: പിണറായി

വടകര: ആര്‍ക്കും നിഷേധിയ്ക്കാനാവാത്ത സ്വാധീനമാണ് ഇ.എം.എസ് സര്‍ക്കാറിനുണ്ടായിരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.

ഇ.എം.എസ്‌ സര്‍ക്കാരിനെതിരെയുള്ള കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ പരാമര്‍ശം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇ.എം.എസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്ക്കരണം അടക്കമുള്ള പുരോഗമന പരിപാടികളെ അട്ടിമറിക്കാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിച്ചത്‌. ജന്മിമാരുടെ താല്‍പ്പര്യം സംരക്ഷിക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ താല്‍പ്പര്യം.

ഭൂപരിഷ്ക്കരണം പോലും നെഹ്‌റു സര്‍ക്കാരിന്റെ സംഭാവനയായിരുന്നു എന്ന മട്ടിലുള്ള പ്രസ്‌താവനകള്‍ പച്ചക്കള്ളമാണ്. ജാള്യത ത മൂലമാണ് കോണ്‍ഗ്രസുകാര്‍ ഇ.എം.എസ് സര്‍ക്കാറിനെ തള്ളിപ്പറയുന്നത്- അദ്ദേഹം പറഞ്ഞു.

വടകരയില്‍ ഒഞ്ചിയം രക്‌തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്‍പത്തിയേഴിലെ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ നടപടികള്‍ ഇപ്പോള്‍ പിന്തുടരുന്നത്‌ ആപല്‍ക്കരമായിരിക്കുമെന്നു കേന്ദ്രമന്ത്രി എ.കെ. ആന്റണി ഞായറാഴ്ച ആലപ്പുഴയിലെ ഒരു ചടങ്ങില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഭൂപരിഷ്കരണമടക്കമുള്ള കാര്യങ്ങളില്‍ ഭരണഘടന ഭേദഗതി ഉള്‍പ്പെടെയുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കംകുറിച്ചത്‌ നെഹ്‌റു സര്‍ക്കാരാണെന്നും ആ സര്‍ക്കാരിന്റെ കാലടിപ്പാടുകളാണു മറ്റു പല സംസ്ഥാനങ്ങളും പിന്തുടര്‍ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+