കയ്യേറ്റം:റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സന്ദര്‍ശനം തുടരുന്നു
മൂന്നാര്‍: ഭൂമി കൈയേറ്റത്തെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി.ഹരന്റെ മൂന്നാര്‍ സന്ദര്‍ശനം തിങ്കളാഴ്ചയും തുടരുന്നു.
ഞായറാഴ്ചയാണ് സെക്രട്ടറിയുടെ സന്ദര്‍ശനം ആരംഭിച്ചത്. ദേവികുളം സബ്‌കളക്ടറും മറ്റ് ഉദ്യോഗസ്ഥരും സെക്രട്ടറിയോടൊപ്പമുണ്ട്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സെക്രട്ടറിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഞായറാഴ്ച രാവിവെ പത്തരയോടെ ദേവികുളം സബ് കളക്ടര്‍ രത്തന്‍ ഖേല്‍ക്കറിനൊപ്പം കയ്യേറ്റ മേഖലകളിലെത്തിയ പ്രിന്‍സിപ്പല്‍സെക്രട്ടറി വൈകീട്ട് നാലരയോടെയാണ് സന്ദര്‍ശനം അവസാനിപ്പിച്ചത്. സന്ദര്‍ശനം നടത്തിയ സ്ഥലങ്ങളിലെല്ലാം കൈയേറ്റം നടന്നിരിക്കുന്നതിന്റെയും അനധികൃത നിര്‍മാണം നടന്നിരിക്കുന്നതിന്റെയും ഫോട്ടോകള്‍ എടുത്തിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ സെക്രട്ടറി അടുത്തദിവസങ്ങളില്‍ ഈ സ്ഥലങ്ങളുമായി ബന്ധപ്പെട്ടരേഖകള്‍ പരിശോധിക്കുമെന്നാണ് വിവരം. അന്വേഷണത്തെപ്പറ്റി വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ സബ്‌കളക്ടറോ തയ്യാറായില്ല.












Click it and Unblock the Notifications