Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയെ അവഹേളിയ്ക്കുന്നവരെ നേരിടും: പിണറായി

കോഴിക്കോട്‌: സിപിഎം അഴകൊഴന്പന്‍ പാര്‍ട്ടിയല്ലെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കവിതയിലൂടെയായാലും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. പാര്‍ട്ടിയെ അവഹേളിച്ച് കവിതയെഴുതിയതിന്റെ പേരില്‍ നടപടി നേരിടുന്ന കവി കെ.സി ഉമേഷ്‌ ബാബുവിനെ സഹായിക്കാന്‍ വരുന്ന നിഷ്പക്ഷമതികളെയും വേണ്ടവിധത്തില്‍ നേരിടും- അദ്ദേഹം പറഞ്ഞു.

ഉമേഷ്‌ ബാബു ഒരു പാര്‍ട്ടിയെപ്പറ്റി പറയുന്പോള്‍ അതേത്‌ പാര്‍ട്ടിയാണെന്ന്‌ എല്ലാവര്‍ക്കും മനസിലാകും. പാര്‍ട്ടിയെ അവഹേളിക്കാന്‍ മാത്രമാണ്‌ ഉമേഷ്‌ ബാബു ആ കവിത എഴുതിയത്‌. ജനശക്തി പാര്‍ട്ടിവിരുദ്ധ പ്രസിദ്ധീകരണമാണ്‌.എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഒരു ഭീഷണിയായി കാണുന്നില്ല- വിജയന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+