സ്മാര്‍ട് സിറ്റി: കുടിയിറക്കലിനെതിരെ സമരം
കൊച്ചി: നിര്‍ദ്ദിഷ്ട സ്മാര്‍ട്ട് സിറ്റി പ്രദേശത്തെ സ്ഥലമേറ്റെടുക്കുന്നതിനെതിരെ സമരം ശക്തമാകുന്നു. ഇതിന്‍റെ ഭാഗമായി സ്ഥലം ഉടമകള്‍ തിങ്കളാഴ്ച എറണാകുളം കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നു. ഇടച്ചിറയില്‍ഉച്ചവരെ ഹര്‍ത്താല്‍ നടത്താനും കര്‍മ സമതി ആഹ്വാനം നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച്ച 11 മണിക്ക് മുന്‍പ് പദ്ധതി പ്രദേശത്തു നിന്നും സ്ഥലവാസികള്‍ ഒഴിഞ്ഞു പോകണമെന്ന് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയിട്ടുണ്ട്. 13 ഏക്കറില്‍ നിന്നുമാണ് ആളുകളെ ഒഴിപ്പിക്കുന്നത്.
നിശ്ചിത സമയത്തിനകം ഒഴിഞ്ഞില്ലെങ്കില്‍ പൊന്നുംവില നടപടിയിലെ 47ാം വകുപ്പനുസരിച്ച് ആര്‍.ഡി.ഒ വാറണ്ട് പുറപ്പെടുവിച്ച് പോലീസ് സഹായത്തോടെ സ്ഥലം ഏറ്റെടുക്കുമെന്നും നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അര്‍ഹമായ വിലയും പുനരധിവാസവത്തിനുള്ള സൗകര്യവും നല്‍കാതെ സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകുകയില്ലെന്നും കര്‍മ സമതി അറിയിച്ചു.
സ്‌മാര്‍ട്ട്‌സിറ്റിക്കായി ഏറ്റെടുക്കുന്ന 136 ഏക്കറിലെ 13 ഏക്കറിലാണ് 42 വീട്ടുകാര്‍ താമസിക്കുന്നത്. ഇത്രയും വീടുകളിലായി 58 കുടുംബങ്ങളുണ്ട്. അഞ്ച് സെന്റ് വീതം സൗജന്യമായി 42 വീട്ടുകാര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 58 കുടുംബങ്ങള്‍ക്കും അഞ്ച് സെന്റ് വീതം നല്‍കണമെന്നാണ് സമരസമിതിയുടെ ആവശ്യം.












Click it and Unblock the Notifications