ജല ചൂഷണം തടയുന്നതിന് പുതിയ നിയമം: പ്രേമചന്ദ്രന്‍
തിരുവനന്തപുരം: ജല ചൂഷണം തടയുന്നതിന് പുതിയ നിയമം കൊണ്ടുവരുമെന്നു ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
ഇപ്പോഴുള്ള നിയമം അപര്യാപ്‌തമായതിനാലാണ് ഭേദഗതി കൊണ്ടുവരുന്നത്. ജലചൂഷണം നടത്തുന്നവര്‍ക്കായി കര്‍ശനശിക്ഷ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന നിയമത്തില്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വെള്ളം ചോര്‍ത്തുന്നവരെ കണ്ടെത്താന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ റെയ്ഡ് തുടരും. അമിതമായ ജല ചൂഷണം മൂലം നഗരസഭകള്‍ക്ക് പ്രതിമാസം മൂന്നര ലക്ഷം രൂപ നഷ്‌ടം സംഭവിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജലചൂഷണം ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും രണ്ട് വര്‍ഷം തടവും ലഭിക്കും. മൂന്നാറിലെ ജലക്ഷാമം ഭൂമി കയ്യേറ്റം മുലമാണെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications