Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശികളുടെ തക്കാളി നൃത്തവും ആശുപത്രി പ്രവേശനവും

ബാംഗ്ലൂര്‍: ദോഡെബെല്ലപുരയിലെ പ്രമുഖ വസ്‌ത്രവ്യാപാര കന്പനി ജീവനക്കാരും യുഎസ് പൗരന്‍മാരുമായ ഗില്ലിയും ഏറിനും മാത്യുവും ഇനി തക്കാളി കണ്ടാല്‍ ഒന്നു ഞെട്ടും.

തക്കാളിക്കുട്ട കണ്ടപ്പോള്‍ മദ്യലഹരിയില്‍ മൂവരും അതിന് മേല്‍ കയറി നൃത്തചുവടുകള്‍ വച്ചുവെന്നത് ശരി തന്നെ. പക്ഷേ അത് ആശുപത്രിയിലേക്കുളള ചുവടുവെയ്പ്പായിരുന്നുവെന്ന് അവര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചുകാണില്ല.

ഇക്കഴിഞ്ഞ ശനിയാഴ്ച പാതിരാ നേരത്താണ് സംഭവങ്ങള്‍ അരങ്ങേറിയത്. എംജി റോഡിലെ ഒരു പബ്ബില്‍ നിന്നു മദ്യപിച്ചു പൂസായ ശേഷം രാത്രി 12.30ഓടെയാണ് മൂന്നുപേരും ദോഡെബെല്ലപുരയിലെയ്ക്ക് ഓട്ടോ പിടിച്ചത്. ഓട്ടോയില്‍ കയറി അധികം വൈകാതെ തന്നെ ഇവരിലെ മദ്യലഹരി കാര്യമായി പ്രവര്‍ത്തിച്ചു തുടങ്ങി. അതിന്‍റെ ഹാങ്ഓവര്‍ അവര്‍ തീര്‍ത്തതോ, ഓട്ടോഡ്രൈവറോടും.

വണ്ടിയില്‍ വച്ച് ഓട്ടോക്കാരനുമായി കലഹിക്കാന്‍ തുടങ്ങിയതോടെ ഇവരുടെ കലികാലവും ആരംഭിച്ചു. കോഗിലു ഗേറ്റിലെത്തിയപ്പോള്‍ വണ്ടി നിര്‍ത്തിയ ഡ്രൈവര്‍ ഇവരോട് വേഗം സ്ഥലം കാലിയാകാന്‍ ആവശ്യപ്പെട്ടു. എന്നു മാത്രമല്ല കൈവശമുളള പണം തട്ടിപറിച്ചശേഷം ഓട്ടോയുമായി കുതിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.

അങ്ങനെ നോക്കിനില്‍ക്കാനാവുമോ? മൂവരില്‍ ഒരുവന്‍ കൈയില്‍ തടഞ്ഞ കല്ലുകള്‍ പെറുകി ഓട്ടോയ്ക്കിട്ട് ഏറു തുടങ്ങി. ഇവരുടെ ഭാഗ്യമോ നിര്‍ഭാഗ്യമോ ആവോ, കൃത്യസമയത്താണ് നൈറ്റ് പെട്രോള്‍ സംഘം അവിടെയെത്തിയത്.

പരാതികളുടെയും പരിഭവങ്ങളുടെയും കെട്ടഴിച്ച് ചൂടൊടെ വിളന്പുന്നതിന്‍റെ തിരക്കിലായിരുന്നു പിന്നീടിവര്‍. സംഭവമെല്ലാം കേട്ട് ഇവര്‍ക്ക് അവശ്യത്തിന് ഉപദേശവും നല്‍കി പൊലീസ് അവരുടെ പാട്ടിനു പോയപ്പോഴാണ് അടുത്ത പരിപാടിയ്ക്ക് മൂവരും തുടക്കമിട്ടത്. പോലീസിനോട് ഞൊടിയിടെ പരാതിപറയാന്‍ സാധിച്ചതിനാലോ അതോ ഇത് കൊണ്ടും തൃപ്തി വരാഞ്ഞിട്ടോയെന്തോ മൂവര്‍ സംഘം അതിനു ശേഷം അടുത്തുകണ്ട പച്ചക്കറി ചന്തയിലേയ്ക്കാണ് നേരെ കയറി.

അവിടെ ഭംഗിയായി അടുക്കിവച്ചിരുന്നു തക്കാളി കുട്ട അപ്പോഴാണ് അവരുടെ കണ്ണില്‍ പെട്ടത്. പിന്നെ താമസിച്ചില്ല നേരെ അതിനു മുകളില്‍ കയറി നൃത്തമാരംഭിച്ചു. ചന്തയില്‍ വില്‍പ്പനയ്ക്കായി കൊണ്ടു വന്ന തക്കാളി ചവിട്ട് മെതിക്കുന്നത് സഹിക്കുമോ കര്‍ഷകര്‍ക്ക്. വിദേശികളല്ലേ, ആതിഥ്യമര്യാദ കാട്ടണ്ടേ എന്നൊക്കെ കരുതി മിണ്ടാതിരിക്കാനാണുളള ക്ഷമ ഇവര്‍ക്കുമുണ്ടായില്ല. തങ്ങള്‍ വില്‍ക്കാന്‍ വച്ച തക്കാളിയെല്ലാം ജ്യൂസാവുന്നത് കണ്ടുനില്‍ക്കാന്‍ കെല്‍പ്പില്ലാതെ അവരും കയറി പെരുമാറി. തക്കാളി കുട്ടയ്ക്ക് മേലല്ല, വിദേശികള്‍ക്ക് മേല്‍.

ആശുപത്രി കിടക്കയില്‍ എത്തിപ്പെടാന്‍ പിന്നെ ഇവര്‍ക്ക് അധികനേരം വേണ്ടി വന്നില്ല. ചന്തയില്‍ പ്രശ്നമുണ്ടാകിയതിന് ഇവര്‍ക്കും കര്‍ഷകര്‍ക്കുമെതിരെ കേസ്സെടുത്തിരിക്കുകയാണ് പൊലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+