കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കിസാന്‍ കോള്‍ സെന്‍റര്‍
ചണ്ഡീഗഡ്: കാര്‍ഷികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹരിയാനാ കൃഷി വകുപ്പ് തുടങ്ങിയ കിസാന്‍ കോള്‍ സെന്‍റുകള്‍ വന്‍ വിജയമായതായി സര്‍ക്കാര്‍. എസ്എംഎസ് വഴി കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന പദ്ധതിയാണിത്.
ഇക്കഴിഞ്ഞ ഫെബ്രവരിയിലാണ് ഹരിയാന സര്‍ക്കാര്‍ ഈ സംരംഭത്തിന് തുടക്കമിട്ടത്. പദ്ധതിക്ക് നല്ല പ്രതികരണമാണ് കര്‍ഷകരില്‍ നിന്ന് ലഭിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
മൂന്നു മാസത്തിനകം 800ലേറെ കര്‍ഷകര്‍ തങ്ങളുടെ സംശയങ്ങള്‍ക്കുത്തരം നല്‍കാന്‍ ഈ സേവനം പ്രയോജനപെടുത്തിയെന്ന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എസ്.പി ശര്‍മ്മ പറഞ്ഞു. ഇതില്‍ 559 എസ് എം എസ്സുകള്‍ സാധാരാണ കാര്‍ഷിക പ്രശ്നങ്ങളെ കുറിച്ചും 192 എണ്ണം പച്ചകറി കൃഷിയെ കുറിച്ചും, നാല് എണ്ണം മത്സ്യകൃഷിയുമായി ബന്ധപെട്ടതും മൂന്നെണ്ണം മൃഗപരിപാലനത്തെ കുറിച്ചുള്ളതും, രണ്ട് എണ്ണം വനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ആയിരുന്നു.
ഈ സേവനങ്ങള്‍ തികച്ചും സൗജന്യമായാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. കര്‍ഷകര്‍ 99158-62026 എന്ന നന്പറിലേക്ക് എസ്എംഎസ് ചെയ്യുന്ന സംശയങ്ങള്‍ക്ക് 24 മുതല്‍ 48 മണിക്കൂറുകള്‍ക്കകം ബന്ധപെട്ട വിദഗദ്ധര്‍ ടെലിഫോണിലൂടെ മറുപടി നല്‍കുന്ന തരത്തിലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്.












Click it and Unblock the Notifications