കേരളത്തിലെ വിമാനത്താവളങ്ങളില്‍ ബോംബ് ഭീഷണി
കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ബോംബ് ഭീഷണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാണ് ബോംബ് ഭീഷണി ഉണ്ടായത്.
ദുബായില്‍ നിന്നു ഇന്ത്യയിലേക്കുളള വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു മംഗലാപുരം പൊലീസിന് ലഭിച്ച ഫോണ്‍ സന്ദേശം. ഇതേത്തുടര്‍ന്ന് ദില്ലിയില്‍ നിന്നു തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പരിശോധന നടത്തി.
ഇതിനു പുറമേ, ഭീഷണിയെ തുടര്‍ന്ന് മസ്കറ്റില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ വിമാനം, ഖത്തറില്‍ നിന്നും നെടുന്പാശേരി വിമാനത്താവളത്തില്‍ എത്തിയ വിമാനം എന്നിവയിലും വിമാനത്താവളങ്ങളിലും ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി. ഒന്നും കണ്ടെത്തിയില്ല.












Click it and Unblock the Notifications