മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടി തുടങ്ങി
മൂന്നാര്‍:അനധികൃത ഭൂമികയ്യേറ്റങ്ങള്‍ തയുന്നതിനായി മൂന്നാറില്‍ റവന്യൂ വകുപ്പ് നടപടികള്‍ തുടങ്ങി.
വ്യാജപ്പട്ടയങ്ങളും കൈയേറ്റങ്ങളും കണ്ടെത്താന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കെ.ഡി.എച്ച് വില്ലേജില്‍ 250 പേര്‍ക്ക് തിങ്കളാഴ്ച നോട്ടീസ് നല്‍കി.
കൈവശമുള്ള ഭൂമിയുടെ രേഖകള്‍ ഹാജരാക്കാനാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 7ന് മുന്പ് രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
12പേര്‍വീതമുള്ള രണ്ട് ടാസ്ക്‌ഫോഴ്‌സ് അംഗങ്ങളാണ് നോട്ടീസ് നേരിട്ടെത്തി നല്‍കുന്നത്. തിങ്കളാഴ്ച രാവിലെ നോട്ടിസ് നല്‍കല്‍ ജോലിയാരംഭിച്ചിട്ടിണ്ടുണ്ട്.
ഏഴാംതീയതിക്കു ശേഷമായിരിക്കും റവന്യൂ സെക്രട്ടറിയുടെയും സബ്‌കളക്ടര്‍മാരുടെയും നേതൃത്വത്തില്‍ ഇവയുടെ പരിശോധന നടക്കുക. മൂന്നാര്‍ ടൗണില്‍ നാലു ഹോട്ടലുകളുടെ നിര്‍മ്മാണം തടഞ്ഞുവെച്ചിട്ടുണ്ട്. എന്നാല്‍ കോടതി സ്റ്റേ ഉത്തരവുകളുടെ മറവില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഈ സ്ഥലങ്ങളുടെ നിജസ്ഥിതി സംബന്ധിച്ച് കോടതിയില്‍ റവന്യൂവകുപ്പ് എതിര്‍ സത്യവാങ്ങ്‌മൂലം ഫയല്‍ചെയ്തതായി സബ്‌കളക്ടര്‍ രത്തന്‍ഖേല്‍ക്കര്‍ പറഞ്ഞു.












Click it and Unblock the Notifications