ഡിവൈന്‍ ധ്യാനകേന്ദ്രം: പത്തുപേര്‍ക്കെതിരെ കേസെടുത്തു
ചാലക്കുടി: ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കൊരട്ടി പൊലീസ് കേസെടുത്തു.
ധ്യാനകേന്ദ്രത്തിനെതിരെ ഉണ്ടായ പരാതികള്‍ അന്വേഷിക്കുന്നതിന് 2006 മാര്‍ച്ചിലാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
ഡയറക്ടറെക്കൂടാതെ അഡ്‌മിനിസ്ട്രേറ്റര്‍ ഫാ. മാത്യു തടത്തില്‍, സിസ്റ്റര്‍ തെരേസ, ഡോ.തങ്കമ്മ എന്നിവരും അന്തേവാസികളുമടക്കം 10പേര്‍ക്കെതിരെയാണ് കേസ്.ഐ.പി.സി 328, 202, 120 ബി എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്.
ആരോഗ്യത്തിന് ഹാനികരമായ മരുന്നുകള്‍ നല്‍കുക, ഇത്തരം മരുന്നുകള്‍കൊണ്ട് രോഗികള്‍ക്കുണ്ടായ മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ മറച്ചുവെയ്ക്കുക, നിയമവിരുദ്ധമായ മരുന്നുകള്‍ ഉപയോഗിക്കുക, ഗൂഢാലോചന നടത്തുക, ലൈസന്‍സില്ലാതെ മാനസികചികിത്സാകേന്ദ്രം നടത്തുക എന്നീ കുറ്റങ്ങളാണ് ഇവരില്‍ ചുമത്തിയത്.
പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹങ്ങള്‍ സംസ്കരിച്ചതിനെതിരെയും പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഐ.ജി. വിന്‍സെന്റ് പോള്‍ വാദിയായി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്താനാണ് ഉത്തരവ്.
ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്കെതിരെ പെട്ടെന്ന് എഫ്‌ഐആര്‍ തയ്യാറാക്കിയതെന്നം ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ജോര്‍ജ് പനയ്ക്കല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കൊടുങ്ങല്ലൂര്‍ കോടതിയില്‍ രാത്രി 10മണിയ്ക്ക് എഫ്‌ഐആര്‍ കൊടുത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications