സ്വന്തം ഹോംപേജ് ഇനി ഐ ഗൂഗിള്‍
പുതിയ ലോഗോയ്ക്കൊപ്പം രൂപ നിര്‍ണയ സംവിധാനത്തിനുളള പുതിയ ചില സങ്കേതങ്ങളും കന്പനി വികസിപ്പിച്ചിട്ടുണ്ട്. ഗൂഗിള്‍ ഗാഡ് ഗറ്റില്‍ നിന്നും ഐ ഗൂഗിള്‍ ബ്രാന്‍ഡ് തിരഞ്ഞെടുക്കുന്ന വരിക്കാര്‍ക്കു മാത്രമാണ് ഐ ഗൂഗിള്‍ ലോഗോ കാണാനാവുക.
ഗൂഗിള്‍ നല്കുന്ന പുതിയ സങ്കേതങ്ങള്‍ വഴി ഉപഭോക്താക്കള്‍ക്ക് സ്വന്തം ഗാഡ് ഗെറ്റുകള്‍ സൃഷ്ടിക്കാനുളള അവസരം ലഭിക്കും. സ്വന്തം ചിത്രങ്ങളും യുട്യൂബിലെ ഇഷ്ടപ്പെട്ട വീഡിയോ ചിത്രങ്ങളും സ്വന്തം ഹോം പേജില്‍ ശേഖരിച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാനുളള സൗകര്യവും ഉണ്ട്.
കോടിക്കണക്കിന് ഇന്റര്‍നെറ്റ് വരിക്കാര്‍ സ്വന്തം ഹോംപേജുകള് ഉണ്ടാക്കിക്കഴിഞ്ഞിട്ടും അവര്‍ക്കു വേണ്ടി ഇതുവരെ ഒന്നും കന്പനി ചെയ്തിട്ടില്ലെന്ന് ഗൂഗിള്‍ ഇന്കോര്പറേഷന് വൈസ് പ്രസിഡന്റ് മറിസാ മേയര്‍ പറയുന്നു.
ഐ ഗൂഗിള്‍ പ്രോജക്ടിന്റെ ചുരുക്കെഴുത്തായ ഐജി കുറേക്കാലമായി ഗൂഗിളിന്റെ ഹോം പേജില്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ ഇത് എന്താണെന്ന് ഇതുവരെ ആര്‍ക്കും ഒരൂഹവും ഇല്ലായിരുന്നു.