ഊട്ടിയില്‍ പെരുമഴയും കൊടുങ്കാറ്റും
കോയന്പത്തൂര്‍ തകര്‍ത്തുപെയ്യുന്ന പെരുമഴയും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റും മൂലം ഊട്ടിയില്‍ കനത്ത നാശം. പതിനായിരത്തോളം വീടുകളില്‍ വെളളം കയറി. പ്രമുഖ വിനോദസഞ്ചാരമേഖലകളെല്ലാം വെളളത്തിനടിയിലാണ്.
കഴിഞ്ഞ രാത്രി മുതല്‍ പെയ്യുന്ന മഴയാണ് ഊട്ടിയെ നാശത്തില്‍ മുക്കിയത്. കൊടുങ്കാറ്റില്‍ 25 വീടുകള്‍ നിശേഷം തകര്‍ന്നെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഏഴു മണിക്കൂറോളം മഴ നിര്‍ത്താതെ പെയ്തു.
ഊട്ടി ബസ്റ്റാന്‍ഡ് അരയ്ക്കൊപ്പം വെളളത്തില്‍ മുങ്ങിക്കിടക്കുകയാണ്. ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
ഊട്ടിയിലെ വിശ്വപ്രസിദ്ധമായ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ജപ്പാന്‍ ഗാര്‍ഡന്‍ എന്നിവയ്ക്ക് ഭാഗീകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.
സീസണായതിനാല്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഊട്ടിയില്‍ ഇപ്പോഴുളളത്. ഗതാഗതം പൂര്‍ണമായി നിലച്ചതിനാല്‍ ഇവര്‍ ഊട്ടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.












Click it and Unblock the Notifications