കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങളിലെ അടുത്ത കണ്ണി രാഖി സാവന്ത്!

  • By Staff
Google Oneindia Malayalam News

നാഗ്പൂര്‍: ശനിദേവന്‍റെ ഇപ്പോഴത്തെ ഇഷ്ട കഥാപാത്രങ്ങള്‍ ബോളിവുഡ് നടിമാരാണെന്നു തോന്നുന്നു. കാരണം അവരെ വിടാതെ പിന്‍തുടരുകയാണ് വിവാദങ്ങള്‍.

ശില്‍പ്പയുടെയും ഐശ്വര്യയുടെയും ചുംബനവിവാദവും മന്ദിരാ ബേദിയുടെ ഇന്ത്യന്‍ പതാക വിവാദവും ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ ഹിന്ദി സിനിമകളിലെ ഐറ്റം ഗേളായ രാഖി സാവന്താണ് പുതിയൊരു വിവാദവുമായി നട്ടം കറങ്ങുന്നത്. ഒരു ടിവി ഷോയില്‍ രാഖി പ്രത്യക്ഷപ്പെട്ടതാണ് വിവാദമായത്.

ഇതില്‍ ബാത്ത് ടബില്‍ രാഖി കിടക്കുന്ന രംഗമാണ് വിവാദത്തിനാസ്പദം. ആ രംഗത്തിന്‍റെ പഞ്ചാത്തലത്തില്‍ ഒരു ബുദ്ധപ്രതിമയും സ്ഥാനം പിടിച്ചിരുന്നു. ബുദ്ധമത വിശ്വാസികളെ പ്രകോപിപ്പിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം.

എന്തായാലും രാഖിയ്ക്ക് പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ട് ഗതികേടിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഒരു വിഭാഗത്തിന്‍റെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രാഖിക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്.

മഹാരാഷ്ട്രയിലെ അമരാവതിയിലാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഫര്‍സാര്‍പുര പോലീസ് സ്റ്റേഷനു മുന്പില്‍ ഒരു കൂട്ടം ആളുകള്‍ പ്രതിഷേധപ്രകടനം നടത്തിയാല്‍ കേസ്സെടുക്കുകയല്ലേ പോലീസിനു നിവൃത്തിയുളളൂ...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X