അഭയ കേസ്: സിബിഐയ്ക്ക് ഹൈക്കോടതി വിമര്‍ശനം
കൊച്ചി: സിസ്റ്റര്‍ അഭയകേസില്‍ ബുധനാഴ്ചയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചു.
കോടതി നിര്‍ദേശം സിബിഐ അവഗണിച്ചെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് തിരുത്തിയതിനെ കുറിച്ചുള്ള അന്വേഷണം രേഖാമൂലം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സിബിഐയുടെ അന്വേഷണ പുരോഗതിയും ഫോറന്‍സിക് ലാബിലെ രേഖകള്‍ തിരുത്തിയതിനെ ക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടും പരിഗണിക്കുന്നത് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്്ട്രേറ്റ് കോടതി ഈ മാസം ഏഴിലേക്ക് മാറ്റി.












Click it and Unblock the Notifications