കൊച്ചി മെഡിക്കല്‍ കോളെജില്‍ സൗജന്യ ചികില്‍സ
കളമശേരി: കൊച്ചി സഹകരണ മെഡിക്കല്‍ കോളെജില്‍ മെയ് ഒന്നു മുതല്‍ സൗജന്യ ചികില്‍സ ഏര്‍പ്പെടുത്തിയതായി സഹകരണ വകുപ്പ് മന്ത്രി ജി സുധാകരന്‍.
ദാരിദ്യ രേഖയ്ക്ക് താഴെയുളളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മറ്റ് വിഭാഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികില്‍സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് വരുന്നവര്‍ക്ക് കളമശേരി എച്ച്എംടി കവലയില്‍ നിന്ന് മെഡിക്കല്‍ കോളെജ് വക ബസില്‍ സൗജന്യ യാത്ര തരപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
600 കോടിയുടെ മൂല്യമുളള കൊച്ചി സഹകരണ മെഡിക്കല്‍ കോളെജ് സഹകരണ വകുപ്പിന്‍റെ കരുത്തും ശക്തിയും തെളിയിക്കുന്ന സ്ഥാപനമാണെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications