അണുബാധയ്ക്ക് കാരണമായ ബാക്ടീരിയയെ കണ്ടെത്തി
തിരുവനന്തപുരം: നവജാതശിശുക്കളുടെ മരണത്തിനിടയാക്കിയ ക്ലബ്സീല ബാക്ടീരിയയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അടിയന്തര ശസ്ത്രക്രിയക്കുളള കട്ടിലിലാണ് ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതേത്തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തി വരുകയാണ്.
ഇതിനിടെ, എസ്എടി ആശുപത്രിയിലെ സൂപ്രണ്ട് രാജ് മോഹനെ സസ്പെന്‍ഡ് ചെയ്തു. ആരോഗ്യ മന്ത്രി പി.കെ ശ്രീമതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണീക്കാര്യം.
അണുബാധ സംബന്ധിച്ച വിവരം മനസ്സിലായിട്ടും അത് യഥാസമയം സര്‍ക്കാറിനെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. വളരെ വിശദമായ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം സൂപ്രണ്ട് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും മന്ത്രി അറിയിച്ചു.
സൂപ്രണ്ടിന്റെ താല്‍ക്കാലിക ചുമതല ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാ കൈലാസിന് നല്‍കി. ആശുപത്രിയിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി അടിയന്തിരമായി സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
മരണങ്ങളെക്കുറിച്ചും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി രണ്ടു വിദഗ്ധ സമിതികളെ നിയോഗിച്ചു. ശ്രീ ഉത്രാടം തിരുന്നാള്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജശേഖരന്‍ നായരുടെ അധ്യക്ഷതിയിലുള്ള അഞ്ചംഗ സമിതി എസ്.എ.ടി. ആശുപത്രിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള എല്ലാ കാര്യങ്ങളും പഠിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ആശുപത്രിയിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കാനും മന്ത്രി ബുധനാഴ്ച ആശുപത്രി സന്ദര്‍ശിക്കും.












Click it and Unblock the Notifications