എസ്എടി: ഒരു ശിശു കൂടി മരിച്ചു, അന്വേഷണത്തിന് വിദഗ്‌ധ സമിതി
തിരുവനന്തപുരം: ശ്രീ അവിട്ടം തിരുനാള്‍ ആസ്പത്രിയിലെ പ്രസവമുറിയില്‍ അണുബാധയെ തുടര്‍ന്ന് ഒരു ശിശു കൂടി മരിച്ചു.വര്‍ക്കല സ്വദേശിയായ സന്തോഷിന്‍റെ ഇരട്ടകുട്ടികളില്‍ ഒരാളാണ് മരിച്ചത്.
ചൊവാഴ്ച രാത്രിയായിരുന്നു സംഭവം.ആശുപത്രിയിലെ പ്രസവമുറിയില്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. തൊട്ടില്‍, ട്രേ എന്നിവയിലാണ് അണുബാധയെന്നാണ് സൂചന.
പ്രസവമുറിയിലെ അണുബാധ മൂലം നവജാതശിശുക്കള്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വിദഗ്‌ധ സമിതി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചിട്ടുണ്ട്. നാല് ഡൊക്‌ടര്‍മാര്‍ അടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല.
ഇതിനിടെ ആശുപത്രിയിലെ പ്രതിഷേധ പ്രകടനത്തിനിടെ തളളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ചെറിയ തോതില്‍ സംഘര്‍ഷവുമുണ്ടായി.












Click it and Unblock the Notifications