Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ് റാങ്കിംഗ്: ഇന്ത്യ ബംഗ്ലാദേശിനു പിന്നില്‍

ദില്ലി: ലോകകപ്പിലെ നിരാശജനകമായ പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ബംഗ്ലാദേശിനും പിറകില്‍.

ഒന്‍പതാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു പിന്നില്‍ സിംബാവേ, കെനിയ, അയര്‍ലാന്‍റ് എന്നീ ടീമുകള്‍ മാത്രമാണുളളത്. ടീമുകളുടെ കഴിഞ്ഞ 18 മാസത്തെ പ്രകടനം വിലയിരുത്തി മാരുതി-സുസുക്കി നടത്തിയ ഏകദിന ക്രിക്കറ്റ്‌ റേറ്റിംഗിലാണ്‌ ഈ വിവരമുളളത്. ഒറ്റ ഇന്ത്യന്‍ കളിക്കാരും മികച്ച പത്ത്‌ കളിക്കാരുടെ പട്ടികയില്‍ കയറിക്കൂടിയില്ല എന്നതും ശ്രദ്ധേയമാണ്‌.

പുതിയ റേറ്റിംഗ്‌ പ്രകാരം ലോക ചാംപ്യന്‍മാരായ ഓസ്ട്രേലിയ 98 പോയന്റുകളുമായി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 92 പോയന്റുകളോടെ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനവും, 82 പോയന്റുകള്‍ സ്വന്തമാക്കിയ ശ്രീലങ്കയാണ്‌ മൂന്നാം സ്ഥാനത്ത്‌ കൈയടക്കി.

ന്യൂസിലാന്‍റും ഇംഗ്ലണ്ടുമാണ്‌ നാലും അഞ്ചും സ്ഥാനങ്ങളില്‍. ന്യൂസീലാന്‍റിന് 73ഉം ഇംഗ്ലണ്ടിന്‌ 62 ഉം പോയന്റുകള്‍ ഉണ്ട്‌.

ലോകകപ്പിലെ അട്ടിമറി പ്രകടനം നടത്തിയ ബംഗ്ലാദേശ്‌ 42 പോയന്റുകളോടെ ഏഴാം സ്ഥാനത്ത്‌ എത്തി. 59 പോയന്റുകള്‍ സ്വന്തമാക്കിയ വെസ്റ്റ്‌ ഇന്‍ഡീസാണ്‌ ആറാം സ്ഥാനത്ത്‌.

ലോകകപ്പില്‍ ആദ്യം തന്നെ പുറത്തായ പാകിസ്ഥാനാണ് എട്ടാം സ്ഥാനം. പാക്കിസ്ഥാന് 40ഉം ഇന്ത്യയ്ക്ക് 38ഉം പോയിന്‍റാണുളളത്. 14 പോയന്റുകളോടേ കെനിയ പത്താം സ്ഥാനത്ത്‌ എത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+