കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക പിന്‍മാറ്റ ബില്‍ ബുഷ് വീറ്റോ ചെയ്തു

  • By Staff
Google Oneindia Malayalam News

സൈനിക പിന്‍മാറ്റത്തിന് സമയപരിധി നിര്‍ദേശിക്കുന്നത് പാരജയത്തിന് തീയ്യതി കുറിക്കുന്നതിന്‌ തുല്യമാണെന്ന്‌ വീറ്റോ ഒപ്പു വെച്ച് ശേഷം ബുഷ് പറഞ്ഞു. ഇറഖില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ കൂടുതല്‍ പണം അനുവദിക്കേണ്ടത് ആവശ്യമാണെന്നും ബുഷ് അഭിപ്രായപ്പെട്ടു.

യുദ്ധ ഫണ്ടിന് അനുമതി നല്‍കുന്നതുമായി ബന്ധപെട്ട ബില്ലിലാണ് ഇറാഖില്‍ നിന്നുള്ള സൈനിക പിന്‍മാറ്റത്തിന് കോണ്‍ഗ്രസ്സ് സമയപരിധി നിര്‍ദേശിച്ചത്‌.

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്സ് യുദ്ധ ഫണ്ടിന്അനുമതി നല്‍കുന്ന ബില്ലില്‍ ചൊവാഴ്ചയാണ് ഒപ്പ് വെച്ചത്. ഈ വര്‍ഷം തന്നെ സൈനിക പിന്‍മാറ്റം ആരംഭിക്കും എന്ന വ്യവസ്ഥയോടെയാണ് അനുമതി നല്‍കിയത്‌.

എന്നാല്‍ ബില്ല് ബുഷ് വീറ്റോ ചെയ്തതോടെ ഇറാഖിലെ സൈനിക നടപടികള്‍ക്ക് പണം അനുവദിക്കാന്‍ സാ‍ധിക്കാതെ വന്നിരിക്കുകയാണ്. ഇറാഖില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച് അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തിയാകണമെന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയതിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X