Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ധത പരിഹരിക്കാന്‍ ജനിതക പരീക്ഷണം

ചികിത്സയ്ക്കുളള സന്നദ്ധതയുമായി വരുന്ന പാരന്പര്യമായി അന്ധതയുളളവരിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ചികിത്സ നടത്തുന്നത്.

റെറ്റിനയെ നശിപ്പിക്കുന്ന ജീനിനെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടി വളരുന്നതനുസരിച്ച് റെറ്റിനയുടെ പ്രവര്‍ത്തനവും നിലയ്ക്കുന്നു. ഈ രോഗമുളളവരില്‍ ഗവേഷണ ഫലം പരീക്ഷിച്ചു നോക്കുന്നതിനാണ് ശാസ്ത്രജ്ഞരുടെ ശ്രമം.

ഇത്തരക്കാരുടെ കാഴ്ച ഏതാണ്ട് ഇരുപതു വയസാകുന്പോഴേയ്ക്കും പൂര്‍ണായി നശിക്കും. പരീക്ഷണം വിജയിച്ചാല്‍ ഏതാണ്ട് നൂറോളം പാരന്പര്യ അന്ധതാ രോഗങ്ങളെ നിയന്ത്രിക്കാനാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ചികിത്സാപരീക്ഷണത്തിനെത്തുന്ന രോഗികളില്‍ ജനിതകമായി ശുദ്ധീകരിച്ച ജീനുകളെ വഹിക്കുന്ന വൈറസ് കടത്തി വിടും. റെറ്റിനയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന കോശങ്ങളിലെത്തി ഈ ജീനിനെ വൈറസ് നിക്ഷേപിക്കും.

ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഓഫ്താല്‍മോളജി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരീക്ഷണം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+