പ്രധാനമന്ത്രിയുടെ വീടിന് സമീപം വെടിവയ്‌പ്
ദില്ലി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വസതിക്കു സമീപം വ്യാഴാഴ്‌ച ഉച്ചക്കു ശേഷം വെടിവയ്‌പ്. ഒരാള്‍ക്കു പരിക്കേറ്റിട്ടുണ്ട്.
നാല് റൗണ്ട് വെടിവയ്‌പാണ് ഉണ്ടായത്. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള പോളോ ഗ്രൗണ്ടിന് അടുത്തുവച്ചാണ് വെടിവയ്‌പ് നടന്നത്. സുരക്ഷാ പാളിച്ചയുമായി സംഭവത്തിന് ബന്ധമൊന്നുമില്ലെന്നും സാധാരണ കുറ്റകൃത്യങ്ങളുടെ ഭാഗമായായുള്ള വെടിവയ്‌പാണ് നടന്നതെന്നും പൊലീസ് പറഞ്ഞു. വെടിവയ്‌പ് നടക്കുന്പോള്‍ പ്രധാനമന്ത്രി വസതിയിലുണ്ടായിരുന്നില്ല.
പരിക്കേറ്റ കിഷോരിലാല്‍ എന്നയാളെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്‌പ് ഉണ്ടായ സ്ഥലത്ത് ഒരു കാറില്‍ നിന്നും തോക്കും പണവും കണ്ടെടുത്തു. വ്യക്തിവൈരാഗ്യമാണ് വെടിവയ്‌പിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications