ഐടി കന്പനികള്‍ വനിതകള്‍ക്കു പുറകെ
ബാംഗ്ലൂര്‍ ഐടി കന്പനികളില്‍ വനിതാ ജീവനക്കാര്‍ മാത്രമുളള കാലം വരുമോ? അത്രയ്‌ക്കങ്ങ് പോകില്ലെങ്കിലും വരും വര്‍ഷങ്ങളില്‍ വനിതാ ജീവനക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ഐടി കന്പനികള്‍ ലക്ഷ്യമിടുകയാണ്.
കാരണം. ലളിതം. പ്രസവവും വീട്ടുകാര്യങ്ങളുമൊക്കെയായി കൂടുതല്‍ അവധി നല്‍കിയാലും ജോലി ചെയ്യുന്നതിലും മറ്റും പുരുഷന്മാരെക്കാള്‍ മികവ് അവര്‍ക്കാണെന്നാണ് സത്യം. ഉല്‍പാദനക്ഷമത കൂടുതലാണെന്നത് മാത്രമല്ല വനിതകളുടെ മാറ്റു കൂട്ടുന്നത്.
പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ കൂടുതല്‍ അവസരങ്ങളും നേട്ടങ്ങളും തേടി കൂടുമാറുന്പോള്‍ വനിതകളില്‍ ഇങ്ങനെയൊരു പ്രവണത കുറവാണ്. അതിനാല്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ മാനേജ്‌മെന്റിന് ആശ്രയിക്കാവുന്നത് വനിതകളെത്തന്നെയാണ്.
ടിസിഎസില്‍ ആകെയുളളതിന്റെ നാലിലൊന്ന് വനിതകളാണ്. ഇന്‍ഫോസിസിലും വിപ്രോയിലും ഇത് മുപ്പത് ശതമാനമായി ഉയരുന്നു.
ബഹുരാഷ്ട്രഭീമന്മാരായ ഐബിഎമ്മിനും അക്‌സെന്‍ചറിനും ആകെയുളളതിന്റെ അഞ്ചിലൊന്നാണ് വനിതാ ജീവനക്കാര്‍.
വനിതകളുടെ മേന്മ തിരിച്ചറിഞ്ഞ് കന്പനികളിലെ മാനവശേഷി വിഭാഗം പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കഴിയുന്നിടത്തോളം വനിതകളെ കന്പനിയില്‍ നിലനിര്‍ത്തുന്നതിന് എന്തു വിട്ടുവീഴ്‌ചയ്‌ക്കും മാനേജ്‌മെന്റ് ഒരുക്കമാണ്.
വനിതകളുടെ പ്രശ്‌നങ്ങളോട് അനുതാപത്തോടെ ഇടപെടാന്‍ മാനേജര്‍മാര്‍ക്ക് വ്യക്തിപരമായ നിര്‍ദ്ദേശം നല്‍കിയിട്ടുളളതായി മൈന്‍ഡ്‌ട്രീ കണ്‍സള്‍ട്ടിംഗ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുബ്രതോ ബക്ഷി പറയുന്നു. ഓഫിസ് ജോലിയും വ്യക്തിജീവിതവും കൂടിക്കലരുമ്പോള്‍ സ്‌ത്രീകള്‍ സ്വാഭാവികമായി നേരിടുന്ന മാനസിക സംഘര്‍ഷങ്ങളോട് വളരെ ശ്രദ്ധയോടെയാവണം പ്രതികരിക്കേണ്ടത് എന്നാണ് സുബ്രതോ ബക്ഷിയുടെ അഭിപ്രായം.
കുറേക്കൂടി ശാസ്‌ത്രീയമായാണ് ഇന്‍ഫോസിസ് ഇടപെടുന്നത്. ഗര്‍ഭിണികള്‍ക്കും തീരെച്ചെറിയ കുഞ്ഞുങ്ങളുളള അമ്മമാര്‍ക്കുമായി ബാംഗ്ലൂരില്‍ കന്പനി ഒരു ഉപഗ്രഹ ഓഫീസ് തന്നെ തയ്യാറാക്കിയിട്ടുണ്ട്. പ്രധാന ഓഫീസിലെ തിരക്കും സംഘര്‍ഷമേറിയതുമായ ജോലിയില്‍ നിന്നും വനിതകള്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് ഈ സംവിധാനം.
പുതിയ വനിതാ ജീവനക്കാരെ കന്പനിക്ക് പരിചയപ്പെടുത്തുന്നവര്‍ക്ക് ഇന്‍സെന്റീവ് നല്‍കിയാണ് അക്‌സെന്‍ച്വര്‍ വനിതാ പ്രാതിനിദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഐബിഎം, ടിസിഎസ്, മൈന്‍ഡ്‌ട്രീ എന്നിവര്‍ വനിതകളുടെ കുടുംബാവശ്യങ്ങള്‍ക്ക് ആവശ്യമായ അവധി അനുവദിച്ചിട്ടുണ്ട്.
ഉപഗ്രഹ ഓഫീസിനു പുറമേ അയവേറിയ ജോലി സമയവും വനിതകളെ ആകര്‍ഷിക്കാനായി ഇന്‍ഫോസിസ് ആയുധമാക്കുന്നു.
ടിസിഎസില്‍ ഒരു വര്‍ഷത്തെ പ്രസവാവധി നല്‍കുന്നു.
2010 ആവുന്നതോടെ ബാംഗ്ലൂരിലെ ഐടി ജീവനക്കാരില്‍ പകുതിയും വനിതകളായിരിക്കുമെന്നാണ് നാസ്‌കോം കണക്കാക്കുന്നത്.
കന്പനികളിലെ തൊഴില്‍പരിസരം മെച്ചപ്പെടുത്താനും മികച്ച അന്തരീക്ഷം നിലനിര്‍ത്താനും കഴിവുളളത് വനിതകള്‍ക്കാണെന്ന് മാനേജ്‌മെന്റ് തിരിച്ചറിയുന്നു. അതിനാല്‍ മികച്ച വേതനവും കൂടുതല്‍ ആനുകൂല്യങ്ങളും നല്‍കി പരമാവധി വനിതകളെ ആകര്‍ഷിക്കാന്‍ നയപരമായിത്തന്നെ ഐടി മേഖല തീരുമാനമെടുക്കുകയാണ്.












Click it and Unblock the Notifications