കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബന വിവാദം: ജഡ്‌ജിയ്‌ക്ക്‌ സ്ഥലംമാറ്റം

  • By Staff
Google Oneindia Malayalam News

ജയ്‌പൂര്‍:പൊതുവേദിയില്‍ വച്ച്‌ ബോളിവുഡ്‌ നടി ശില്‍പാ ഷെട്ടിയെ ചുംബിച്ച്‌ ഹോളിവുഡ്‌ നടന്‍ റിച്ചാര്‍ഡ്‌ ഗെരെയ്‌ക്കെതിരേ അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ച്‌ ജഡ്‌ജിയ്‌ക്ക്‌ സ്ഥലം മാറ്റം.

ജയ്‌പൂര്‍ അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ജഡ്‌ജി ദിനേശ്‌ ഗുപ്‌തയ്‌ക്കാണ്‌ സ്ഥലം മാറ്റമുണ്ടായത്‌. രാജസ്ഥാന്‍ ഹൈക്കോടതിയിലേക്കാണ്‌ സ്ഥലം മാറ്റം. പൊതുവേദിയിലെ ചുംബനം അശ്ലീലമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിചച്‌ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ്‌ ഗെരെയ്‌ക്കതിരേ കോടതി അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചത്‌. ശില്‍പ്പയോട്‌ വിശദീകരണം ആവശ്യപ്പെടുകയും ചെയ്‌തു.

പതിവു സ്ഥലം മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നതാണ്‌ ജസ്റ്റിസ്‌ ഗുപ്‌തയുടെതെതും എന്നാണ്‌ ഔദദ്യോഗിക വിശദീകരണം. എന്നാല്‍ ഇതില്‍ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ സച്ചിദാനന്ദ്‌ ത്‌ഡായുടെ താല്‍പര്യവും ഉണ്ടായിരുന്നുവെന്ന്‌ ഹൈക്കോടതി രജിസ്‌ട്രാര്‍ സി.പി സിംഗ്‌ പറഞ്ഞു.ജസ്റ്റിസ്‌ ഗുപ്‌തയുടെ ഉത്തരവ്‌ നിയമവിദഗ്‌ധര്‍ക്കിടെ വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X