യുപിയില്‍ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി
ലക്‌നോ : കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ ഉത്തര്‍ പ്രദേശില്‍ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.
ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് താരതമ്യേന കുറഞ്ഞ പോളിംഗ് ആണ് നടക്കുന്നത്. ഒന്‍പത് ജില്ലകളിലായി 52 നിയസഭാ സീറ്റുകളിലേക്കാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. അലഹബാദ്, വരാണസി, സോനെബാന്ദ്ര തുടങ്ങിയ ജില്ലകളിലാണ് വോട്ടെടുപ്പ്.
705 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മന്ത്രി ഉജ്വല്‍രാമന്‍ സിംഗ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കേസരി ത്രിപാഠി, അപനാ ദള്‍ പ്രസിഡന്റ് സോനലാല്‍ പ്‌ട്ടേല്‍ എന്നിവരാണ് വ്യാഴാഴ്‌ച ജനവിധി തേടുന്നവരിലെ പ്രമുഖര്‍.












Click it and Unblock the Notifications