Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനെ 24 മണിക്കൂറിനകം വധിക്കുമെന്ന്‌ ഭീഷണി

തിരുവനന്തപുരം: ഭാരവാഹനങ്ങളില്‍ സ്‌പീഡ്‌ ഗവര്‍ണര്‍ ഘടിപ്പിക്കുന്നതിന്‌ സുപ്രീംകോടതി സമയം നീട്ടി നല്‍കിയിട്ടില്ലെന്ന്‌ ഗതാഗത മന്ത്രി മാത്യു ടി തോമസ്‌.

സ്‌പീഡ്‌ ഗവര്‍ണര്‍ ഘടിപ്പിച്ചത്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനാണ്‌ സുപ്രീംകോടതി സമയം നീട്ടി നല്‍കിയത്‌. അല്ലാതെ സ്‌പീഡ്‌ ഗവേര്‍ണര്‍ ഘടിപ്പിക്കാനല്ല. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെന്നും അതില്‍ ഖേദിക്കുന്നതായും മന്ത്രി അറിയിച്ചു.

അടുത്തമാസം മുതല്‍ സ്‌പീഡ്‌ ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസിയെ അഞ്ചു വര്‍ഷത്തിനുളളില്‍ ലാഭകരമാക്കി മാറ്റാമെന്ന്‌ ഉറപ്പുനല്‍കുന്നില്ല. എന്നാല്‍ ഘട്ടംഘട്ടമായി നഷ്ടം കുറച്ചുകൊണ്ടു വരാനാണ്‌ സര്‍ക്കാര്‍ ശ്രമം.

ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ കുടിശ്ശിക, എണ്ണ കന്പനികള്‍ക്ക്‌ നല്‍കാനുളള കുടിശ്ശിക, നഷ്ടപരിഹാരം, വായ്‌പ എന്നീ ഇനങ്ങളില്‍ 2000 കോടിയോളം രൂപയുടെ കടം കെഎസ്‌ആര്‍ടിസിക്കുണ്ടെന്നും മന്ത്രി അറിയിച്ചു. ജീവനക്കാരല്ല വകുപ്പിനെ നഷ്ടത്തിലാക്കിയത്‌. ഹനങ്ങള്‍ വാങ്ങുന്നതിലടക്കം അഴിമതിയുണ്ടായിരുന്നു.

പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന്‌ ഈ സര്‍ക്കാര്‍ ടെണ്ടര്‍ കൊണ്ടു വന്നു. മുന്പ് 10 ബസുകള്‍ വാങ്ങിയിരുന്ന തുകയ്‌ക്ക്‌ ഇപ്പോള്‍ 13 ബസുകളാണ്‌ കെഎസ്‌ആര്‍ടിസിയ്‌ക്ക്‌ ലഭിക്കുന്നത്‌. ഇനി മുതല്‍ സ്വകാര്യ ബസുകള്‍ക്ക്‌ ദേശസാത്‌കൃത റൂട്ടുകളില്‍ അനുവാദം നല്‍കില്ല. നിലവില്‍ ദേശസാത്‌കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്കുളള 33 പെര്‍മിറ്റുകള്‍ റദ്ദാക്കി അവിടെ കെഎസ്‌ആര്‍ടിസി ബസ്‌ ഓടിക്കും. ഈ വര്‍ഷം 1000 പുതിയ ബസുകള്‍ വാങ്ങുമെന്നും നാലു വര്‍ഷത്തിനുളളില്‍ 4000 പുതിയ ബസുകള്‍ വാങ്ങാനാണ്‌ ഉദ്ദേശ്യമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+