സജീവ രാഷ്ട്രീയത്തില്‍ നിന്നു വാജ്‌പേയിപിന്മാറിയേക്കും
ദില്ലി: മുന്‍ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി സജീവ രാഷ്‌ട്രീയത്തില്‍ നിന്നും വിട പറഞ്ഞേക്കും.ബിജെപിയുടെ ഭീഷ്മ പിതാമഹനെന്ന് അറിയപ്പെടുന്ന വാജ്‌പേയി യുപി തെരഞ്ഞെടുപ്പ് പ്രചരണ വേളയിലാണ് ഇത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചത്.
ആര്‍എസ്എസ് മുഖപത്രം പാഞ്ചജന്യയിലാണ് സജീവ രാഷ്‌ട്രീയം വിടാനുള്ള ആഗ്രഹം വാജ്‌പേയി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുളളത്. സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും തന്നെ മുക്തനാക്കണമെന്ന് വാജ്‌പേയി ആവശ്യപ്പെട്ടാതായാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തില്‍ മാത്രമാണ് വാജ്പേയി സംസ്ഥാനത്ത് ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുത്തത്. രാഷ്‌ട്രീയ പ്രവര്‍ത്തനത്തോട് വാജ്‌പേയിക്ക് ഇപ്പോഴുള്ള വിരക്തിയുടെ സൂചനയായി ഇത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
ബിജെപി നേതാക്കളുടെ നിര്‍ബന്ധം സഹിക്കവയ്യാതായതിനെ തുടര്‍ന്നു മാത്രമാണ് വാജ്‌പേയി യുപിയില്‍ പ്രചരണ യോഗത്തില്‍ പങ്കെടുത്തതെന്ന് പാഞ്ചജന്യ മുഖപ്രസംഗത്തില്‍ പറയുന്നു.












Click it and Unblock the Notifications