കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ മിന്നല്‍ പരിശോധന: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ രജിസ്റ്ററില്‍ ഒപ്പുവെച്ചശേഷം ഓഫീസില്‍ നിന്നും പുറത്തുപോയ സെക്രട്ടേറിയറ്റ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കുമെന്ന്‌ ചീഫ്‌ സെക്രട്ടറി ലിസ്സി ജേക്കബ് അറിയിച്ചു.

രജിസ്റ്ററില്‍ ഒപ്പുവെച്ചശേഷം പുറത്തുപോയ ഉദ്യോഗസ്ഥര്‍ക്ക്‌ കാരണം കാണിയ്ക്കുല്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. ബാക്കി നടപടികള്‍ പിന്നീട്‌ നടക്കും- അവര്‍ വ്യക്തമാക്കി.

ബുധനാഴ്‌ച വൈകീട്ട്‌ നാലരമണിയോടെയാണ്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം പരിശോധിയ്‌ക്കാനായി വിവിധ വകുപ്പോഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്‌‌.

മിക്ക ഓഫീസുകളിലും ഉദ്യോഗസ്ഥരെല്ലാവരും ഹാജരായിരുന്നില്ല. പകുതിയില്‍ കൂടുതലും ഒഴിഞ്ഞ കസേരകളാണ്‌ മുഖ്യമന്ത്രിയെ സ്വീകരിച്ചത്‌.ആഭ്യന്തര വകുപ്പ്‌‌, ഗതാഗതം, ജലഗതാഗതം, പൊതുഭരണം, എന്നീ ഓഫീസുകളിലാണ്‌ വി.എസ്‌ മിന്നല്‍ പരിശോധന നടത്തിയത്‌‌.

സന്ദര്‍ശന സമയത്ത്‌ ചീഫ്‌ സെക്രട്ടറി ലസി ജേക്കബും, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി തോമസ്‌ പി ജോസഫും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.

മുപ്പത്‌ ശതമാനം സര്‍ക്കാര്‍ ജീവനക്കാരും കൃത്യമായി ജോലിചെയ്യുന്നില്ലെന്ന്‌ ഇതിന്‌ മുന്പ് മുഖ്യമന്ത്രി പരസ്യപ്രസ്‌താവാന നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X