Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാറില്‍ കെപിസിസി സംഘത്തിന്‌ നേരെ ആക്രമണം

മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റപ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കാനെത്തിയ കെപിസിസി സംഘത്തിന്‌ നേരെ ആക്രമണം.

മൂന്നാര്‍ ടൗണിനടുത്ത്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എസ്‌എന്‍ ഹോട്ടലിന്‌ സമീപമെത്തിയപ്പോഴാണ്‌ സംഘത്തിന്‌ നേരെ ആക്രമണം ഉണ്ടായത്‌.

ഇവിടെയെത്തിയ സംഘത്തെ ഒരു കൂട്ടമാളുകള്‍ ഇഷ്ടികയും തടിയും ഉപയോഗിച്ച്‌ ആക്രമിയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ സംഘത്തിലുണ്ടായിരുന്ന മുന്‍ എംഎല്‍എയ്ക്കു ‌ പരുക്കേറ്റിട്ടുണ്ട്‌. അക്രമണമുണ്ടായെങ്കിലും സന്ദര്‍ശനം തുടരാന്‍ തന്നെയാണ്‌ തീരുമാനമെന്ന്‌ കെ.സി വേണുഗോപാല്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കെപിസിസി സംഘം ഇവിടെ കുത്തിയിരിപ്പ്‌ സമരം നടത്തുന്നുണ്ട്‌.

കെപിസിസി സംഘത്തിന്‌ നേരെ നടന്ന ആക്രമണത്തിന്‌ പിന്നില്‍ കയ്യേറ്റ മാഫിയയാണെന്ന്‌ കെപിസിസി പ്രസഡന്‍റ് രമേശ്‌ ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‌ ശേഷവും കയ്യേറ്റപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനിടെ കെപിസിസി ഉപസമതി അംഗങ്ങള്‍ തങ്ങളെ ആക്രമിച്ചുവെന്നാരോപിച്ച്‌ മൂന്നാറില്‍ തൊഴിലാളികള്‍ സിപിഎം നേതൃത്വത്തില്‍റോഡ്‌ ഉപരോധിയ്ക്കുകയാണ്. പ്രശ്‌നപരിഹാരത്തിനായി പൊലീസ്‌ റവന്യൂ അധികാരികള്‍ ചര്‍ച്ച നടത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+