നിലന്പൂര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു
കോഴിക്കോട് സിപിഎം നിലന്പൂര്‍ ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു. ബന്ധപ്പെട്ട കീഴ്‌ഘടകങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ നിലന്പൂര്‍ ബ്രാഞ്ച് കമ്മിറ്റിയിലെ അംഗങ്ങളോട് ആവശ്യപ്പെട്ടു.
2006 ഡിസംബറില്‍ ജ്യോതിര്‍ഗമയ പദ്ധതി ഉദ്‌ഘാടനം ചെയ്യാനായെത്തിയ വിദ്യാഭ്യാസമന്ത്രി എം.എം.ബേബിയെ തടഞ്ഞുവച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടത്. നേരത്തെ ഏരിയാ കമ്മിറ്റി അംഗം ജോജി അലക്‌സിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്‌തിരുന്നു. ബ്രാഞ്ച് കമ്മിറ്റിയിലെ അംഗങ്ങള്‍ ഇനി ലോക്കല്‍ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കണം.
നിലന്പൂര്‍ പഞ്ചായത്ത്‌് പ്രസിഡന്റ്‌് ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ജ്യോതിര്‍ഗമയ സാക്ഷരതാ പദ്ധതിയില്‍ അഴിമതി ആരോപിച്ചാണ്‌് പരിപാടി ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ സിപിഎം അംഗങ്ങള്‍ തടഞ്ഞുവച്ചത്.
ജ്യോതിര്‍ഗമയ പദ്ധതി ഒരു മാതൃകാ പദ്ധതിയാണെന്ന് ഈയിടെ മന്ത്രി ബേബി പറഞ്ഞിരുന്നു.












Click it and Unblock the Notifications