Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാവസായിക വെളളക്കരം വര്‍ദ്ധിപ്പിക്കും: മന്ത്രി

കോഴിക്കോട്‌: വ്യാവസായിക വെളളക്കരം വര്‍ദ്ധിപ്പിക്കുമെന്ന്‌ ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍. വ്യവസായ-വാണിജ്യാവശ്യങ്ങള്‍ക്കും വന്‍ തോതില്‍ വെളളമുപയോഗിക്കപ്പെടുന്ന ഇതര ആവശ്യങ്ങള്‍ക്കും നല്‍കുന്ന വെളളത്തിന്റെ കരമാണ്‌ ജല അതോറിറ്റി വര്‍ദ്ധിപ്പിക്കുകയെന്ന്‌ പ്രേമചന്ദ്രന്‍ അറിയിച്ചു.

ഇപ്പോള്‍ 1000 ലിറ്ററിന്‌ ശരാശരി നാലു രൂപ വീതമാണ്‌ ജല അതോറിറ്റിയ്‌ക്ക്‌ നഷ്ടമാവുന്നത്‌. 1000 ലിറ്ററിന്‌ 7.36 പൈസ മുടക്കി ശുദ്ധീകരിച്ച വെളളം 3.50 പൈസയ്‌ക്കാണ്‌ നല്‍കുന്നത്‌. ജലനിരക്ക്‌ വര്‍ദ്ധിപ്പിച്ചു വേണം ഈ നഷ്ടം നികത്തേണ്ടത്‌.

പക്ഷെ പൊതുജനങ്ങളില്‍ നിന്നു വര്‍ദ്ധനവ്‌ ഈടാക്കാനാവില്ല. അത്‌ കൊണ്ട്‌ വന്‍ തോതില്‍ വെളളം ഉപയോഗിക്കുന്നവര്‍ക്ക്‌ വര്‍ദ്ധന വരുത്തുകയേ നിവൃത്തിയുളളൂവെന്ന്‌ മന്ത്രി പറഞ്ഞു.

ദിനംപ്രതി 376 ലക്ഷം ലിറ്റര്‍ വെളളം വാട്ടര്‍ അതോറിറ്റിയ്‌ക്ക്‌ നഷ്ടമാവുന്നുണ്ട്‌. അതില്‍ ചോര്‍ച്ചയും ജലമോഷണവും ഉള്‍പ്പെടും. ഇത്‌ തടയാന്‍ ആവശ്യമായ നിയമ ഭേദഗതി കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+